‘കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടാൻ സൗജന്യ ബസ് യാത്ര ഉപകാരമായി’; യുവതിയെ തേടി പോലീസ് 

ബെംഗളൂരു: ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കർണാടകയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോൺഗ്രസ്‌ വാഗ്ദാനം.

അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ  സർക്കാർ വാഗ്ദാനം പഠിക്കുകയും ചെയ്തു. 

എന്നാൽ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയിൽ നിന്നും പുറത്തു വന്നത്. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്. 

  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരിൽ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേ തുടർന്ന് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.

എന്നാൽ വിവാഹശേഷവും ഇവർ പ്രണയബന്ധം തുടർന്നു. ഇതിനിടെ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്ക് വന്നു. പ്രസവശേഷം വീട്ടിൽ കഴിയവേ കാമുകൻ യുവതിയെ ഒന്നിച്ചു ജീവിക്കാനായി പുത്തൂരിലേക്ക് ക്ഷണിച്ചു. എന്നാൽ തന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ലെന്ന് യുവതി അറിയിച്ചു. 

ഇതിനിടെയാണ് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്നത്. നിലവിൽ പദ്ധതി വന്നതോടെ, 13ന് യുവതി കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ച് കാമുകന്റെ അടുത്തേക്ക് പോയി. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ യുവതി കാമുകന്റെ അടുത്തതായി കണ്ടെത്തി.

  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!

വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us