ബെംഗളൂരു -മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ കാർ ട്രക്കിൽ ഇടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

accident

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ കാർ ട്രക്കിൽ ഇടിച്ച് രണ്ട് സഹോദരിമാരും അവരുടെ അമ്മാവനും മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചന്നപട്ടണയ്ക്കടുത്തുള്ള ദേവരഹോസഹള്ളി ഗ്രാമത്തിൽ ബുധനാഴ്ച വൈകിട്ട് 4.45നാണ് സംഭവം നടന്നതെന്ന് ചന്നപട്ടണ ട്രാഫിക് പോലീസ് പറഞ്ഞു.

ഒരു വിവാഹത്തിൽ പങ്കെടുത്ത് എച്ച്‌ഡി കോട്ടെ നഗരത്തിലേക്ക് മടങ്ങുമ്പോളാണ് സംഭവം. ബെംഗളൂരുവിലെ വിദ്യാരണ്യപുരയിൽ താമസിക്കുന്ന നിഷ (20), നിഷ (20), ഇളയ സഹോദരി നിധി (12), അമ്മാവൻ കൃഷ്ണമൂർത്തി എന്നിവരാണ് മരിച്ചത്. കൃഷ്ണമൂർത്തിയുടെ ഭാര്യയെയും മറ്റൊരു സ്ത്രീയെയും 50 വയസ്സുള്ള പുരുഷനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണമൂർത്തിയാണ് കാർ ഓടിച്ചിരുന്നതെന്നും തടി കയറ്റിയ ട്രക്ക് മുന്നിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ട്രക്കിൽ ഇടിച്ച് പൂർണ്ണമായും തകർന്നാണ് അപകടം ഉണ്ടായതെന്നും  പോലീസ് പറഞ്ഞു.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. നിധിനേയും നിഷയേയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കൃഷ്ണമൂർത്തി മരിച്ചത് എന്നും പോലീസ് വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts