ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ലോസ് ആഞ്ജലീസ്: പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും (51) രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു.

പ്രാദേശിക സമയം ഉച്ചക്ക് 12.10ന് സെന്‍റ് വിൻസെന്‍റിലെ ബെക്വിയ വിമാനത്താവളത്തിൽ നിന്ന് ഗ്രനേഡൈൻസിലേക്ക് ഒറ്റ എഞ്ചിൻ വിമാനം പുറപ്പെട്ടത്.

ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഒലിവറിന്റെ മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തിൽ മരണപ്പെട്ടത്.

വിമാനത്തിന്റെ പെെലറ്റ് റോബർട്ട് ഷാസും അപകടത്തിൽ മരിച്ചതായാണ് വിവരം.

അപകടം നടന്നയുടനെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവൻ രക്ഷിക്കാനായില്ല.

കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനാണ് താരവും കുടുംബവും ബെക്വിയയിലെത്തിയത്.

അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യൻ ഒലിവർ വേഷമിട്ടിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ ആക്‌ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം ശ്രദ്ധനേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts