മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം ; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നാലുപേരെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ബസ്തിപട്പ്പുവിലെ യതീഷ്, ഉച്ചിലയിലെ സചിൻ, തലപ്പാടി സ്വദേശികളായ മോക്ഷിത്, സുഹൻ എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാഫര്‍ ശരീഫ്, മുജീബ്, ആഷിക് എന്നിവര്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഉള്ളാള്‍ പോലീസ് കേസെടുക്കുകയും മംഗളൂരു സിറ്റി പോലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിൻ കേസന്വേഷണത്തിന് രണ്ട് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts