തിരഞ്ഞെടുപ്പ് ചിഹ്നം കൈ എങ്കിലും മുറിയിലെ ചുമരിൽ മോദിയും അമിത് ഷായും

ബെംഗളൂരു:മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായെങ്കിലും ചിന്തയിൽ താമര വാട മലരായി തുടരുന്നതായി സൂചന നൽകുകയാണ് അദ്ദേഹത്തിന്റെ ഓഫീസ് ചുമരുകൾ.

ഓഫീസ് മുറിയിൽ ചില്ലിട്ട് തൂക്കിയ പടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെ അടയാളം. ഇടതുഭാഗം ചുമരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം കുടുംബം. മാധ്യമപ്രവർത്തകർക്കും ഹുബ്ബള്ളി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നവർക്കും കൗതുകമാണ് ഈ ഓഫീസ്.

  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം

‘പെട്ടെന്നുള്ള പാർട്ടി മാറ്റത്തിനൊപ്പം പഴയ നേതാക്കളെ പറിച്ചെറിയുന്നത് അത്ര നന്നല്ല. എനിക്ക് അങ്ങിനെ ചെയ്യാൻ കഴിയില്ല’, ഗൗരവം സ്ഥായിഭാവമായ മുഖത്ത് പുഞ്ചിരി വരുത്തി ഷെട്ടർ പറയുന്നു. അതിനുള്ള കാരണം ആത്മഗതം പോലെ അദ്ദേഹം പറയുന്നു..

ഇത് എനിക്ക് രാഷ്ട്രീയ പോരാട്ടമല്ല. ആത്മാഭിമാനം നിലനിറുത്താനുള്ള അവസരം മാത്രം. പാർട്ടി ദേശീയ ഓർഗനൈസിങ് ജെനറൽ സെക്രട്ടറി ബിഎൽ സന്തോഷ് അദ്ദേഹത്തിന്റെ അടുപ്പക്കാരന് ടിക്കറ്റ് കൊടുക്കാൻ കളിച്ച നാടകത്തിൽ എന്റെ അഭിമാനത്തിന് ക്ഷതമേറ്റു. മറ്റൊന്നുകൂടി സംഭവിച്ചിരിക്കാം, ലിംഗായത്ത് സമുദായത്തിലെ ബിഎസ് യെദ്യൂരപ്പ പിൻമാറിയതിനാൽ ഒന്നാം സ്ഥാനം (മുഖ്യമന്ത്രി) താൻ മോഹിക്കുമോ എന്ന ആധി’.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാളക്കാരനാകാൻ കൊതിച്ച യുവാവിന്റെ മോഹം തല്ലിക്കെടുത്തി മദ്യപ സംഘം
[masterslider id="10"]

Related posts

Click Here to Follow Us