പെൺകുട്ടിയോട് സംസാരിച്ച യുവാവിന് ക്രൂര മർദ്ദനം

ബെംഗളൂരു: മറ്റൊരു മത വിഭാഗത്തിൽപെട്ട പെൺകുട്ടിയുമായി സംസാരിക്കുകയും ജ്യൂസ് കുടിക്കുകയും ചെയ്തതിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം. വിദ്യാർത്ഥിയെ ചൂടാക്കിയ ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദിച്ചു.

ദക്ഷിണ കന്നഡയിലെ പുത്തൂർ ജില്ലയിലാണ് സംഭവം.

18കാരനായ മുഹമ്മദ് പാരിഷിനാണ് മർദനമേറ്റത്. ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിയായ പാരിഷ്, തന്റെ സുഹൃത്തായ വിദ്യാർത്ഥിക്കൊപ്പം ജ്യൂസ് കുടിക്കുന്നത് കണ്ടതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പുത്തൂർ ടൗൺ പോലീസ് പറയുന്നു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നും വെറുതെവിടണമെന്നുമുള്ള പാരിഷിന്റെ ആവർത്തിച്ചുള്ള അപേക്ഷകൾ ഇവർ ചെവിക്കൊണ്ടില്ല. വീണ്ടും മർദനം തുടരുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ഇപ്പോൾ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് യുവാവ് മാധ്യമങ്ങളോട് വിശദീകരിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ പാരിഷിന്റെ ദേഹമാസകലം അടിയേറ്റ പാട്ടുകൾ കാണാം. അതേസമയം, ഓട്ടോറിക്ഷ ഡ്രൈവറായ ദിനേശ് ഗൗഡ, വിദ്യാർഥികളായ പ്രജ്വൽ, നിശാന്ത് കുമാർ, പ്രദീപ് എന്നിവരാണ് പ്രതികൾ എന്ന് പുത്തൂർ ടൗൺ പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾസ്' ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts