നഗരത്തിൽ കടുവയുടെ നഖം വിറ്റ കർഷകൻ പിടിയിൽ

ബെംഗളൂരു: ചാമരാജ് പേട്ടയിൽ കടുവയുടെ നഖങ്ങൾ വിറ്റതിന് 55 കാരനെ വിശ്വേശ്വരപുരം പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു സ്വദേശിയായ കർഷകനാണ് അറസ്റ്റിലായ രഘുകുമാർ. ചാമരാജ്പേട്ടയിലെ നാലാം മെയിൻ റോഡിൽ ഒരാൾ കടുവയുടെ നഖങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ബാഗുമായി ആളെ കണ്ടെത്തിയത്. ഇയാളുടെ കൈവശം അഞ്ച് കടുവ നഖങ്ങൾ കണ്ടെത്തുകയും ചെയ്തു.

  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു

ചിക്കമംഗളൂരുവിലെ ആദിവാസികളിൽ നിന്നാണ് നഖങ്ങൾ വാങ്ങിയതെന്നും ബംഗളുരുവിൽ ഉയർന്ന വിലയ്ക്ക് വിൽക്കാനാണ് രഘുകുമാർ നഗരത്തിൽ എത്തിയതെന്നും പോലീസിനോട് പറഞ്ഞു. നഗരത്തിൽ കടുവയുടെ നഖങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, കാരണം അവ ഭാഗ്യം കൊണ്ടുവരുമെന്നും പെൻഡന്റുകളായി ധരിക്കുന്നവർക്ക് ധൈര്യം പകരുമെനുമെല്ലാം ആളുകൾ വിശ്വസിക്കുന്നുണ്ട്. പിടിച്ചെടുത്ത നഖങ്ങൾ വനംവകുപ്പിന് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍
[masterslider id="10"]

Related posts

Click Here to Follow Us