ബസിൽ വെച്ച് പെൺകുട്ടിയോട് സംസാരിച്ച യുവാവിനെ മർദ്ദിച്ചതായി പരാതി 

ബെംഗളൂരു: ബസ് യാത്രയ്ക്കിടെ സുഹൃത്തായ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയുമായി സംസാരിച്ച യുവാവിന് മര്‍ദനമേറ്റതായി പരാതി.

മുഹമ്മദ് സഹീര്‍ എന്ന യുവാവിനെ മര്‍ദിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബെല്‍തങ്ങാടി പോലീസ് കേസെടുത്തു.

മുഹമ്മദ് സഹീര്‍ ബസില്‍ സഞ്ചരിക്കുന്നതിനിടെ പെണ്‍സുഹൃത്തിനെ കണ്ട് അവരുടെ സീറ്റില്‍ ഒഴിഞ്ഞ ഭാഗത്ത് ഇരുന്ന് സംസാരിച്ചു. പെണ്‍കുട്ടി ബെല്‍തങ്ങാടിയില്‍ ഇറങ്ങി. ഇരുവരും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച യാത്രക്കാരില്‍ ചിലര്‍ വിവരം വാട്‌സ്‌ആപ് ഗ്രൂപുകളില്‍ കൈമാറി. ചൊവ്വാഴ്ച സന്ധ്യയോടെ ബസ് ദക്ഷിണ കന്നഡ ജില്ലയില്‍ മംഗളൂരുവിനടുത്ത ഉജ്‌റയില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടം ബസിൽ കയറി സഹീറിനെ വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. പരാതിയനുസരിച്ച്‌ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ നിതേഷ്, സചിന്‍, ദിനേശ്, അവിനാഷ് എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts