ലോകത്തില്‍ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യരിൽ കണ്ടെത്തി

ലോകത്തില്‍ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യരില്‍ എത്തി. കൊല്‍ക്കത്തയിലെ പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം ആദ്യം സ്ഥിരികരിച്ചത്. സസ്യ ഫംഗസുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ സസ്യ അണുബാധ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകള്‍ ഏറെയെന്ന് ആരോഗ്യ വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചുമ, ക്ഷീണം, മൂന്ന് മാസത്തേക്ക് ആഹാരം,ജലപാനം,ഉമുനീര് ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഫംഗസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗിക്ക് മറ്റു കാര്യമായ രോഗങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തൊഴിലില്‍പരമായി പ്ലാന്റ് മൈക്കോളജിസ്റ്റായ രോഗി, അഴുകിയ വസ്തുക്കള്‍, കൂണ്‍, വിവിധ സസ്യ ഫംഗസുകള്‍ എന്നിവയുമായി വളരെക്കാലമായി ജോലി ചെയ്തു ഇതിനെത്തുടര്‍ന്നാകാം ഫംഗസ് ബാധയുണ്ടായിയെന്നാണ് പ്രഥമിക നിഗമനം.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

മനുഷ്യരില്‍ രോഗമുണ്ടാക്കാനുള്ള പാരിസ്ഥിതിക സസ്യ ഫംഗസുകളുടെ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്തര്‍ പറയുന്നത്.കൂടാതെ രോഗകാരണമായ ഫംഗസ് സ്പീഷീസുകളെ തിരിച്ചറിയുന്നതിനുള്ള തന്മാത്രാ സാങ്കേതികതകളുടെ പ്രാധാന്യവും മനസ്സിലാകുന്നു. ദ്രവിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുമായി ആവര്‍ത്തിച്ചുള്ള സമ്പര്‍ക്കം ഈ അപൂര്‍വ അണുബാധയ്ക്ക് കാരണമാകാം. 61 കാരനാണ് രോഗം സ്ഥിരികരിച്ചത്ശബ്ദത്തില്‍ നേരിയ വ്യത്യസാം കണ്ടതിനെ തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീലങ്കയിൽ നിന്ന് നീന്തി ഇന്ത്യയിലേക്ക്; രാമസേതു പാതയിലൂടെ ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;
[masterslider id="10"]

Related posts