25 കോടി കളക്ഷനുമായി കായംകുളം കൊച്ചുണ്ണി ചരിത്ര കുതിപ്പില്‍

ഒക്ടോബര്‍ 11ന് റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി മൂന്നു ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി നേടിയത് 25 കോടി. ചരിത്ര വിജയം നേടുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാവാനുള്ള തയ്യാറെടുപ്പിലാണ്.

കേരളത്തിലും റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫ് രാജ്യങ്ങളിലും വമ്പന്‍ കളക്ഷന്‍ ആണ് ഈ ചിത്രം നേടുന്നത്. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്‍റെ അതിഥി വേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 351 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. നിവിന്‍റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്‍റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം.

പ്രിയ ആനന്ദാണ് നായിക. സണ്ണിവെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.

45 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കേരളം കര്‍ണാടക ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ്. സംഗീതം ഗോപീസുന്ദര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
[masterslider id="10"]

Related posts

Click Here to Follow Us