കിടിലർ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു.

സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാന്‍ ഏറ്റവും അ‌നുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കള്‍ വിലയിരുത്തുന്നത്. നിലവില്‍ ഹോളിയുമായി ബന്ധപ്പെട്ടുള്ള ഓഫര്‍ സെയില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്നുണ്ട്. ഇത് അ‌വസാനിക്കും മുമ്പെയാണ് ഏറ്റവും പ്രധാന ഓഫര്‍ സെയിലുകളിലൊന്നിന്റെ തീയതി ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

മാര്‍ച്ച്‌ 11 മുതല്‍ 15 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍ നടക്കുക എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലസ് അംഗങ്ങള്‍ക്കായി ബിഗ് സേവിങ് ഡേയ്‌സ് വില്‍പ്പന ഒരു ദിവസം നേരത്തെ, അ‌തായത് മാര്‍ച്ച്‌ 10 ന് ആരംഭിക്കുമെന്നും ഫ്ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

പ്ലസ് അ‌ംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പതിവ് ഫ്ലിപ്പ്കാര്‍ട്ട് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു എന്നകാര്യം ശ്രദ്ധേയമാണ്. സൗജന്യ ഡെലിവറി, ഡിസ്കൗണ്ടുകള്‍ എന്നിങ്ങനെ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ പരിഗണന ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ പ്ലസ് അ‌ംഗങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്. ഇത്തവണത്തെ ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ ബാങ്ക് ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts