മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം, ബെംഗളൂരു സ്വദേശിനി അറസ്റ്റിൽ

മാഹി: മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സബ് ജയിലിന് സമീപത്തെ ആയുര്‍ പഞ്ചകര്‍മ്മ സ്പാ മസാജ് സെന്ററില്‍ പെണ്‍വാണിഭം. തിരുമ്മല്‍ കേന്ദ്രം നടത്തിപ്പുകാരനായ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പില്‍ വീട്ടില്‍ ഷാജിയെയും, ബംഗളൂരു സ്വദേശിയായ യുവതിയെയും മാഹി പോലീസ് അറസ്റ്റ് ചെയ്തു.

മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. തിരുമ്മല്‍ കേന്ദ്രം സിഐ ശേഖര്‍ അടച്ചുപൂട്ടിച്ചു.മസാജ് സെന്ററിന്റെ പേരിലുള്ള വാട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് യുവതിയുടെ ഫോട്ടോ കാണിച്ച്‌ വാണിഭം നടത്തിയത്.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

കര്‍ണാടക, ആസാം, മണിപ്പൂര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെയാണ് തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തിച്ചത്. ഓരോ ആഴ്ചയും കുട്ടികളെ മാറ്റിയാണ് ഇടപാട്. മസാജ് സെന്ററിന് ലൈസന്‍സോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. നടത്തിപ്പുകാരന്‍ ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
[masterslider id="10"]

Related posts