മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.

ഡൽഹി: അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്നുമാസത്തിനും ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. പുറത്തിറങ്ങിയ കാപ്പന്‍, പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദി പറഞ്ഞു. തനിക്ക് പൂര്‍ണമായും നീതി ലഭിച്ചെന്ന് പറയാനാകില്ല. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലാണെന്നും കാപ്പന്‍ പറഞ്ഞു.

ഹഥ്‌റാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊയ സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, രാജ്യദ്രോഹം, എന്നീ വകുപ്പുകളും കാപ്പനെതിരെ ചുമത്തി.

  യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌

കഴിഞ്ഞ സെപ്റ്റംബറില്‍ യുഎപിഎ കേസില്‍ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കി. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നും ആരോപിച്ച് ഇഡിയും കേസെടുത്തിരുന്നു. ഈ കേസില്‍ ഡിസംബര്‍ 23ന് അലഹബാദ് ഹൈകോടതിയും ജാമ്യം അനുവദിച്ചു. ഇതോടെയാണ് കാപ്പന് ജയില്‍ മോചനത്തിനുള്ള അവസരമൊരുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടത്തിൽ ടെക്കിക്ക് ദാരുണ അന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us