ജെപി നദ്ദക്കും ബൊമ്മയ്ക്കുമെതിരെ പരാതി നൽകി കോൺഗ്രസ്‌

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന് ആരോപിച്ച്‌ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, എം എല്‍ എ രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി.

കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും ആണ് പരാതി നല്‍കിയിരിക്കുന്നത്.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ഈ വര്‍ഷം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് 6000 രൂപ നല്‍കുമെന്ന്  ബി ജെ പി എം എല്‍ എ രമേശ് ജാര്‍ക്കിഹോളി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതി. ലൈംഗികാരോപണത്തെ തുടര്‍ന്ന് 2021-ല്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന നേതാവാണ് രമേശ് ജാര്‍ക്കിഹോളി.

ബെലഗാവിയില്‍ അടുത്തിടെ നടന്ന ഒരു റാലിയില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എ 3000 രൂപ വരെയാണ് നല്‍കുന്നത് എങ്കില്‍ തങ്ങള്‍ 6000 രൂപ നല്‍കും എന്ന് രമേശ് ജര്‍ക്കിഹോളി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സലിം കുമാർ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
[masterslider id="10"]

Related posts