കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം നടത്തി

ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം ‘ഓണോൾസവ് 2022’, സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെന്ററിൽ നടന്നു.

ആഘോഷങ്ങൾ പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ എ റഹിം അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര മുഖ്യാതിഥിയായി.

കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രഡിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ മനാസ് കെ, ആഘോഷ കമ്മറ്റി കൺവീനർ സനിൽ കുമാർ, പ്രസാദ് ടി എൻ, അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു. 

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

കേരള സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, പൊതുസമ്മേളനം,പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ, ഐഡിയ സ്റ്റാർ സിംഗർ വിന്നർ ജോബി ജോൺ, ദുർഗ വിശ്വനാഥ് എന്നിവർ ചേർന്ന് ഗാനമേള, കോമഡി ഉത്സവം താരങ്ങളായ ചാർളി ജോസ്, സുരേഷ് കുന്നംകുളം എന്നിവരുടെ കോമഡി ഷോ, തൃശൂർ ലെജൻഡ് ഡാൻസ് ഗ്രൂപ്പിന്റെ സിനി മാറ്റിക് ഡാൻസ് എന്നിവ നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts