മലയാളി യുവതി കൂട്ടബലാസംഗത്തിന് ഇരയായ സംഭവം; റാപ്പിഡോ കമ്പനിക്ക് എതിരെ നിയമനടപടിയുമായി പോലീസ്

ബെംഗളൂരു: ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ടബലാസംഗത്തിന് ഇരയായ സംഭവത്തിൽ റാപ്പിഡോ കമ്പനിക്ക് എതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി പോലീസ്. കേസിലെ പ്രധാന പ്രതിയായ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ അറഫാത്തിന് മതിയായ പരിശോധനകൾ ഇല്ലാതെ ജോലി നല്കിയതിനാണ് നടപടി.

മാസങ്ങൾക്ക് മുൻപ് അയൽക്കാരനെ ആക്രമിച്ചതിന് ബന്നാർഘട്ട പോലീസ് അറാഫത്തിനെ അറസ്റ്റ് ചെയ്തിരുന്നു. മരഗായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് ഇയാളെ പിന്നീട ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. എന്നാൽ പ്രതിയ്ക്ക് ഇത് പരിഗണിക്കാതെയായാണ് റാപ്പിഡോ ജോലി നൽകിയത്.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

യാത്രക്കാരോട് ഇയാൾ മോശമായി പെരുമാറിയ മറ്റ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. സംഭവത്തെ അപലപിച്ച റാപ്പിഡോ കമ്പനി അതിജീവിതയോട് മാപ് ചോദിച്ചു. പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചതായും അന്വേഷണത്തിന് പൂർണമായും സഹകരിക്കുമെന്നും റാപ്പിഡോ കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
[masterslider id="10"]

Related posts