പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 21 വയസ്സുകാരൻ കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസുരുവിന് സമീപം 21 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനുപോയ കോളേജ് വിദ്യാർഥിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൈസൂരു ജില്ലയിലെ ടി. നർസിപുര താലൂക്കിലെ മല്ലികാർജുനസ്വാമിക്ഷേത്ര മലയിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ മഞ്ജുനാഥ (21) ആണ് മരിച്ചത്.

മൈസൂരു മഹാരാജ കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിയാണ് മഞ്ജുനാഥ്‌. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിൽനിന്ന്‌ വരുന്നതിനിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലി മഞ്ജുനാഥിനുനേർക്ക് ചാടിവീഴുകയായിരുന്നു.

  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!

സുഹൃത്തുക്കൾ പുള്ളി പുലിയെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ മഞ്ജുനാഥ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗ്രാമീണരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ 3 മാസത്തിനിടെ മൈസൂരു, മേഖലകളിൽ നിന്നും 10 പുലികളെയാണ് വനംവകുപ്പ് അധികൃതർ പിടികൂടി വനത്തിലേക്ക് വിട്ടത് എന്ന് ചീ ഫ് കൺസർവേറ്റർ മാലതി പ്രിയ പറഞ്ഞു.

  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം

പുലിയുടെ ആക്രമണത്തിലാണ് വിദ്യാർഥി കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും വനംവകുപ്പ് ചീഫ് കൺസർവേറ്റർ മാലതി പ്രിയ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്മാർട്ട് സിറ്റിയാകുന്നു; ഐഒസി ജംഗ്ഷനിൽ വമ്പൻ റോട്ടറി മേൽപ്പാലം കൂടി വരുന്നു
[masterslider id="10"]

Related posts