കർണാടകയിൽ മുഖ്യമന്ത്രി പദം തേടി എസ്. ആർ. പാട്ടീലും

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എസ് ആര്‍ പാട്ടീല്‍ അനുയോജ്യനെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എം വീരപ്പ മൊയ്ലി.

കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കംവുമായി എം വീരപ്പ മൊയ്ലിയുടെ രംഗപ്രവേശം. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് രണ്ടാഴ്ച മുമ്പ് സൂചന നല്‍കിയതിന് പിന്നാലെയാണ് ബദല്‍ നിര്‍ദ്ദേശവുമായി വീരപ്പമൊയ്‌ലി എത്തിയിരിക്കുന്നത്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

2023ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ അവസാന തെരഞ്ഞെടുപ്പെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ തര്‍ക്കം നിലനിൽക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ കര്‍ണാടക മുഖ്യമന്ത്രിയുടെ മുഖമായാണ് സിദ്ധരാമയ്യ ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാല്‍ വൊക്കലിഗ സമുദായത്തിന്റെ പിന്തുണയുള്ള ഡികെ ശിവകുമാറിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനമായത്. അതിനെ മറികടക്കുന്ന നീക്കമാണ് ഇപ്പോള്‍ വീരപ്പ മൊയ്ലി നല്‍കിയിരിക്കുന്നത്. എസ് ആര്‍ പാട്ടീലിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് മൊയ്ലി ഈ പ്രസ്താവന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts