അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍!

CYBER ONLINE CRIME

ബെംഗളൂരു: അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ ട്വീറ്റിനെ തുടർന്നാണ് അറസ്റ്റ്.

ആനന്ദ് പ്രസാദ് എന്നയാളാണ് അറസ്റ്റിലായതെന്ന് കബൻ പാർക്ക് പോലീസ് പറഞ്ഞു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ യൂണിറ്റുമായി ബന്ധമുള്ള വ്യക്തിയാണ് ആനന്ദ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ വർക്കറാണ് താൻ എന്നാണ് ആനന്ദ് ട്വിറ്ററിൽ അവകാശപ്പെടുന്നത്. എന്നാൽ ആനന്ദിനെ അറിയില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് വക്താവ് ഉഗ്രപ്പ പറയുന്നത്. അയാളെ കണ്ടിട്ടുള്ളതായി പോലും ഓർക്കുന്നില്ല. ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉഗ്രപ്പ പറഞ്ഞു.

രാമമൂർത്തി നഗറിലെ വസതിയിൽനിന്ന് പുലർച്ചെ രണ്ടിനാണ് ആനന്ദിനെ പോലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വിശദമായി ചോദ്യംചെയ്തശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
[masterslider id="10"]

Related posts