ഇംഗ്ളണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പരീക്ഷണങ്ങൾക്കായി മൈസൂരു ജെ.എസ്‌.എസ്‌ ആശുപത്രിയെ തിരഞ്ഞെടുത്തു

ബെംഗളൂരു: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന കോവിഡ് 19 വാക്സിന്റെ കാൻഡിഡേറ്റ് ട്രയലിനായി മൈസൂരിലെ ജെ എസ് എസ്‌ ആശുപത്രിയും മെഡിക്കൽ കോളേജും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ആണ് ജെ എസ്‌ എസ്‌ ആശുപത്രിയെ വാക്സിൻ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്തത്.

ഒരു സ്വകാര്യ ഫാർമസ്യുട്ടികല്‍ കമ്പനി നടത്തുന്ന കോവിഡ് മരുന്നിന്റെ ട്രയലിനായും ജെ  എസ്‌ എസ്‌ ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

കോവിഡ് വാക്സിന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയാണ് ജെ എസ്‌ എസ്‌. കോവാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ബെൽഗാവിയിലെ ജീവൻ രേഖ ആശുപത്രിയാണ് കോവിഡ് വാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ മറ്റൊരു ആശുപത്രി. 

ഇംഗ്ളണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് കോവിഡ് വാക്സിനാണ് ജെ എസ്‌ എസ്‌ ആശുപത്രിയിൽ പരീക്ഷിക്കുന്നത് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts