ഇതുവരെ പേരില്ലാത്ത ഡെംളൂരിലെ ഈ റോഡിന് ഇനി ഏറ്റവും ബുദ്ധിയുള്ള പേര് !

ബെംഗളൂരു: ഡോംലൂരിലെ ദൂപനപാളയയിലെ ഇത് വരെ പേരില്ലാതിരുന്ന ഒരു റോഡിനു ഒടുവിൽ ഒരു പേര് കിട്ടിയിരിക്കുന്നു.

മുഗൾ രാജാവ് അക്ബറിന്റെ സഭയിലെ ബുദ്ധിമാനായ ബീർബലിന്റെ പേര് കിട്ടിയ ഈ റോഡ് ബീർബൽ സ്ട്രീറ്റ് എന്നാണ്  ഇനി മുതൽ അറിയപ്പെടാൻ പോകുന്നത്. 

ഏകദേശം 2000 പേർ ബീർബൽ സ്ട്രീറ്റിൽ താമസിക്കുന്നുണ്ട്. തന്റെ വാർഡിലെ റോഡുകൾക് ചരിത്ര സംബന്ധമായ പേരുകൾ നൽകാൻ ശ്രദ്ധിക്കുന്ന ആളാണ് ഡോംലൂരിലെ കോര്പറേറ്റർ ഗുണ്ടന്ന എന്നറിയപ്പെടുന്ന സി ആർ ലക്ഷ്മിനാരായണ.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഈ വാർഡിലെ ജീവിത നിലവാരം ഉയർത്തുന്നതിനായി എന്ത് ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യാൻ താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. റോഡുകൾക് പേര് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും നിവാസികൾക് ലാൻഡ് മാർക്ക് ചേർക്കുന്നതിന് അത് സഹായകരമാണെന്നും  അദ്ദേഹം പറഞ്ഞു.

റോഡിനു പുതിയ പേര് കിട്ടിയതിൽ ബീർബൽ സ്ട്രീറ്റ് നിവാസികൾ സന്തോഷം പ്രകടിപ്പിച്ചു. കുറെ കാലങ്ങൾ ആയി ഈ റോഡിനു ഒരു പേര് ഇല്ലെന്നും മേൽവിലാസത്തിൽ എപ്പോഴും ‘ നിയർ ദൂപനപാളയ അർച് ‘എന്നാണ് എഴുതിയിരുന്നത് എന്നും ഒരു ബീർബൽ സ്ട്രീറ്റ് നിവാസി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts