ഫ്‌ളൈ ഓവറിൽ അമിതവേഗതയിൽ വന്ന വാഹനമിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളൂരു: ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ദാസറഹള്ളിക്ക് സമീപം തുമകുരു റോഡ് മേൽപ്പാലത്തിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. മദനായകനഹള്ളിക്ക് സമീപം സിദ്ധനഹോസഹള്ളി ഗ്രാമത്തിലെ താമസക്കാരായ രുദ്രേഷ് (36), ഭാര്യ സുനിത (30) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണക്കാരായ വാഹനത്തെ പിടികൂടാൻ ആയിട്ടില്ല.

മേൽപ്പാലത്തിൽ ദാസറഹള്ളി ലേ-ബൈക്ക് സമീപമായിരുന്നു അപകടം. നെലമംഗല ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാറ്റ് വാഹനയാത്രക്കാർ ഉടൻ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും, അവിടെ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

“ഇതൊരു ഹിറ്റ് ആൻഡ് റൺ കേസാണെന്നും വാഹനത്തെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നതിന് നെലമംഗല ടോൾ ഗേറ്റ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.രോഗിയായ ബന്ധുവിനെ സന്ദർശിക്കാൻ പീനിയയിലെ ഇഎസ്ഐ ആശുപത്രിയിലെത്തിയതായിരുന്നു ദമ്പതികൾ. അവർ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അജ്ഞാത വാഹനത്തിനെതിരെ പീനിയ ട്രാഫിക് പോലീസ് കേസെടുത്തു, ഒളിവിൽ പോയ ഡ്രൈവറെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സുനിത വസ്ത്രനിർമ്മാണശാലയിൽ ജോലി ചെയ്തിരുന്നത് രുദ്രേഷ് കല്‍പണിക്കാരനാണ്. ദമ്പതികൾക്ക് 13ഉം 10ഉം വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
[masterslider id="10"]

Related posts