ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിന് നേരേ ഉണ്ടായ ബോംബ് ഭീഷണി വ്യാജം

ബെംഗളൂരു: ബെംഗളൂരുവിലെ ആർആർ നഗറിലെ ഒരു സ്വകാര്യ സ്‌കൂളിന് ബോംബ് ഭീഷണിയുമായി ഒരു ഇമെയിൽ ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച സ്ഥാപനത്തിലേക്ക് പോലീസും ബോംബ് സ്ക്വാഡും എത്തുകയും കുട്ടികളെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല് പരിശോധനയിൽ ഒന്നും കണ്ടെത്താൻ പോലീസ് കഴിഞ്ഞില്ല അയതിനാൽ ഭീഷണി വ്യാജമാണെന്ന് പോലീസ് അറിയിച്ചു.

നാഷണൽ ഹിൽ വ്യൂ പബ്ലിക് സ്കൂളിലെ അധികാരികൾക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ ഇമെയിൽ ലഭിച്ചതായി ആണ് റിപ്പോർട്ട്, എന്നാൽ തിങ്കളാഴ്ച രാവിലെയാണ് ഇത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂൾ ഉടമയായ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഇമെയിലിനെ കുറിച്ച് അറിഞ്ഞതിനെ തുടർന്ന് പോലീസ് കമ്മീഷണറെയും ലോക്കൽ പോലീസ് അധികൃതരെയും വിവരമറിയിച്ചു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ ബോംബ് ഭീഷണിയെ തുടർന്ന് കുട്ടികളുടെ പൂർണമായി ഒഴിപ്പിച്ചു.

“ഇന്ന് രാവിലെയാണ് ഞങ്ങൾക്ക് ഇമെയിലിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടൻ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. കുട്ടികളെ സുരക്ഷിതമായി മറ്റ് യൂണിറ്റുകളിലേക്ക് മാറ്റി. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല, വെസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മൺ നിംബർഗി പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts