കാർ കടലിലേക്ക് മറിഞ്ഞ് 28കാരൻ മരിച്ചു, മറ്റൊരാളെ കാണാതായി.

ബെംഗളൂരു: ശനിയാഴ്ച രാത്രി മറവന്തയിൽ കാർ കടലിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. രമേഷ് ആചാര്യ നേരമ്പള്ളിയുടെ മകൻ വിരാജ് ആചാര്യ (28) ആണ് മരിച്ചത്. കുന്ദാപുരിൽ മാർബിൾ ബിസിനസ് നടത്തുന്ന രമേശിന് ബീജാഡിയിലെ ഗോലിബെട്ടുവിലാണ് താമസം.

കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കോട്ടേശ്വരയിൽ നിന്ന് ബൈന്ദൂരിലേക്ക് പോവുകയായിരുന്നുവെന്നു ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം ജീവനക്കാർ ഞായറാഴ്ച രാവിലെയാണ് കടലിൽ വീണ കാർ കരയ്ക്ക് കയറ്റിയത്.

  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി

കനത്ത മൂടൽമഞ്ഞ് കാരണം കാർ ഓടിച്ച വിരാജിന് മുന്നിലെ വളവിനെക്കുറിച്ച് വ്യക്തമായ കാഴ്ച ഉണ്ടായിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. അമിതവേഗതയിൽ വന്ന കാർ കടലിലേക്ക് മറിയുകയായിരുന്നു. മുൻസീറ്റിൽ ഇരുന്ന വിരാജിന്റെ ബന്ധുവായ റോഷൻ തിരമാലയിൽ ഒലിച്ചുപോയി. പോലീസും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും മൃതദേഹം കണ്ടെത്താനായിട്ടില്ല.

വിരാജിന്റെ ബന്ധുക്കളായ മറ്റ് രണ്ട് പേർ സന്ദേശ്, കാർത്തിക് എന്നിവരാണ് പിൻസീറ്റിൽ ഉണ്ടായിരുന്നത്. കാർ കടലിലേക്ക് തെന്നിമാറിയതോടെ ഇരുവരും കാറിൽ നിന്ന് തെറിച്ചു പുറത്തേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ സന്ദേശിനെ കുന്ദാപൂരിലെ ആദർശ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർത്തിക്കിന് നിസാര പരിക്കേറ്റിട്ടുള്ളു എന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'കണ്ണാടി നോക്കി' ഒന്ന് മുള്ളിയാലോ? റോഡരികിൽ പരസ്യമായി മൂത്രമൊഴിക്കുന്നവന് സ്വന്തം മുഖം കാണാൻ അവസരം! ഈ ഐഡിയ 'വേറെ ലെവൽ'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
[masterslider id="10"]

Related posts