ഒരു രക്ഷിതാവും തന്റെ കുട്ടി ദുരുപയോഗം ചെയ്യപ്പെട്ടതായി ആരോപിക്കില്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് യാതൊരു കാരണവുമില്ലാതെ ഒരു രക്ഷിതാവും പരാതി നൽകില്ലന്ന് ഹൈക്കോടതി. ചിക്കമംഗളൂരുവിലെ എൻആർ പുരയിൽ നിന്നുള്ള ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനെതിരെയുള്ള നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി അടുത്തിടെ ഇറക്കിയ ഉത്തരവിലാണ് നിരീക്ഷണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കും പെൺകുട്ടികളെ അനുചിതമായി സ്പർശിച്ചതിനും 2012 ലെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരവും തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്.

  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ എഫ്‌ഐആറുകളെ ചോദ്യം ചെയ്തുകൊണ്ട്,, എല്ലാ കേസുകളും ഒരൊറ്റ സംഭവത്തെക്കുറിച്ചാണെന്നും ഹർജിക്കാരൻ വാദിച്ചു. സ്ഥാപനത്തിൽ തന്നോട് ശത്രുതയുള്ള ആളുകളുടെ വിദ്വേഷം മൂലമോ ദുരുദ്ദേശ്യത്താലോ രക്ഷിതാക്കളിൽ നിന്ന് പരാതികൾ വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു നിശ്ചിത കാരണവുമില്ലാതെ ഒരു രക്ഷിതാവും മുന്നോട്ട് വരില്ലന്നും, ഹർജിക്കാരനെതിരെ പരാതി രജിസ്റ്റർ ചെയ്യില്ലന്നും, അതും തന്റെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഒരിക്കിലും പരാതി നൽകില്ലെന്നും കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
[masterslider id="10"]

Related posts