മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവതികൾ പിടിയിൽ. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് വൻ സെക്സ് റാക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ് എന്ന വ്യാജേന ദുബായിൽ എത്തിച്ച ശേഷമായിരുന്നു ക്രൂരത മുഴുവൻ. അവിടെവെച്ച് പെൺകുട്ടിക്ക് നിർബന്ധപൂർവ്വം മയക്കുമരുന്ന് നൽകുകയും, തുടർന്ന് നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഈ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താണ് പെൺകുട്ടിയെ ദുബായിൽ…

Read More

കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയൊഴിയുന്നില്ല. പ്രാഥമിക പരിശോധനയിൽ കാറിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്താൻ കഴിയാത്തതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. അതേസമയം, ഇത് കേവലം ഒരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപിച്ച് മരണപ്പെട്ട സോനയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. വണ്ടിക്ക് സാങ്കേതിക തകരാറുകൾ ഒന്നും ഇല്ലെന്ന കണ്ടെത്തൽ കുടുംബത്തിന്റെ സംശയങ്ങൾക്ക് ബലം നൽകുന്നു. സോനയുടെയും…

Read More

കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്

ബെംഗളൂരു: തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ പ്രധാന ഐടി ഇടനാഴിയായ ഔട്ടർ റിങ് റോഡ് (ORR) പൂർണ്ണമായും നിശ്ചലമായി. മഹാദേവപുരയ്ക്കും മാന്യത ടെക് പാർക്ക് ജംഗ്ഷനും ഇടയിലുള്ള പ്രധാന റോഡുകളിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന ആയിരക്കണക്കിന് ഐടി ജീവനക്കാരും മറ്റ് യാത്രക്കാരുമാണ് കനത്ത മഴയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ വഴിയിൽ പെട്ടുപോയത്. മഹാദേവപുര, കെ.ആർ പുരം ബൈപാസ് റോഡുകൾ, മാന്യത ടെക് പാർക്കിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവയുൾപ്പെടെ ഔട്ടർ റിങ് റോഡിന്റെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ്…

Read More

കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡിലക്സ് ബസിൽ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വഴിയിലുടനീളം ദുരിതത്തിലായി. ഞായറാഴ്ച വൈകീട്ട് 6.20-ന് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ഡീലക്സ് എയർബസിലെ യാത്രികരാണ് ഒന്നിന് പുറകെ ഒന്നായി ഉണ്ടായ അപകടത്തിലും സാങ്കേതിക തകരാറിലും പെട്ട് വലഞ്ഞത്. രാത്രി ഒമ്പതരയോടെ മലയോര ഹൈവേയിൽ വെച്ചാണ് ബസിന് ആദ്യത്തെ തടസ്സം നേരിട്ടത്. ചെമ്പേരി പെട്രോൾ പമ്പിന് സമീപം ജൽജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പിടാനായി എടുത്ത കുഴിയിലേക്ക് ബസ് താഴ്ന്നുപോവുകയായിരുന്നു. ഇവിടെ നിന്നും യാത്ര തുടരാൻ യാത്രക്കാർക്ക് നീണ്ട…

Read More

ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിച്ചുകൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കും. നിലവിലുള്ള പകൽസമയ ചെയർ കാർ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, വിദൂര നഗരങ്ങളിലേക്കുള്ള സുഖകരമായ രാത്രി യാത്ര ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ ഈ സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ അതിവേഗ ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ ഇരു നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയത്തിൽ ഗണ്യമായ കുറവുണ്ടാകും. പുതിയ സ്ലീപ്പർ ട്രെയിനുകളുടെ സുഗമമായ…

Read More

ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

ബെംഗളൂരു: കുടകിലെ ദുബാരെ ആന ക്യാമ്പിൽ ആനകൾ തമ്മിലുണ്ടായ പോരാട്ടത്തിനിടയിൽ പെട്ട് വിനോദസഞ്ചാരിയായ സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ, കർണാടകയിലെ ആന ക്യാമ്പുകളിൽ വനംവകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനത്തെ എല്ലാ ആന ക്യാമ്പുകളിലും അടിയന്തരമായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) രൂപീകരിക്കാൻ വനം, ജീവശാസ്ത്രം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉത്തരവിട്ടു. പുതിയ നിർദ്ദേശങ്ങൾ മെയ് 18 മുതൽ സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരും. വന്യജീവികളിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് വ്യക്തമാക്കുന്ന ഉത്തരവിൽ, വിനോദസഞ്ചാരികൾ ആനകളുടെ കുളി…

Read More

നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരന് വീണ്ടും തിരിച്ചടിയായി പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് ഇരു ഇന്ധനങ്ങൾക്കും കൂട്ടിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്ന് എണ്ണ വിതരണ കമ്പനികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്ധനവിലയിൽ ലിറ്ററിന് 3 രൂപയുടെ വൻ വർധനവ് വരുത്തിയിരുന്നു. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ കേരളത്തിലും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 109.73…

Read More

സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

ബെംഗളൂരു: മദ്യത്തിലെ ആൽക്കഹോളിന്റെ അളവിനെ (വീര്യം) അടിസ്ഥാനമാക്കി നികുതി ചുമത്തുന്ന ചരിത്രപരമായ പുതിയ എക്സൈസ് തീരുവ നയം കർണാടകയിൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു നികുതി പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ ഭൂരിഭാഗം മദ്യ ബ്രാൻഡുകളുടെയും വില വർദ്ധിച്ചു. എന്നാൽ വിപണിയിലെ മത്സരത്തിനനുസരിച്ച് ചില ബ്രാൻഡുകൾക്ക് വില കുറഞ്ഞിട്ടുമുണ്ട്. സംസ്ഥാന എക്സൈസ് വകുപ്പ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ 2026-27 ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരമാണ് ‘ആൽക്കഹോൾ ഇൻ ബീവറേജ്’ (AIB) അധിഷ്ഠിത എക്സൈസ്…

Read More

“ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

ബെംഗളൂരു: കോർപ്പറേറ്റ്-ഐടി മേഖലകളിലെ കടുത്ത തൊഴിൽ സമ്മർദ്ദവും മനുഷ്യത്വമില്ലാത്ത പെരുമാറ്റങ്ങളും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, ആർത്തവ വേദന മൂലം അവധി ചോദിച്ച വനിതാ ജീവനക്കാരിയോട് ഒരു സീനിയർ മാനേജർ കാണിച്ച സഹാനുഭൂതിയും പ്രൊഫഷണലിസവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നളിനി ഉനഗർ എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവ് പങ്കുവെച്ച ഇവരുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് നിലവിൽ ഇന്റർനെറ്റിൽ വൈറലാകുന്നത്. “യഥാർത്ഥ പുരുഷന്മാർ സ്ത്രീകളിൽ കുറ്റബോധം ഉണ്ടാക്കില്ല, പകരം അവരെ സുഖപ്പെടുത്തുന്നു” എന്ന അടിക്കുറിപ്പോടെയാണ് നളിനി ഈ പോസ്റ്റ്…

Read More

ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ബെംഗളൂരു: ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെ (FRRO) മേൽനോട്ടത്തിലുള്ള ബെംഗളൂരുവിലെ അഭയകേന്ദ്രത്തിൽ നിന്നും നാല് വിദേശ വനിതകൾ ജനൽ തകർത്ത് ചാടിപ്പോയി. സംഭവത്തിൽ കൊത്തനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉഗാണ്ട സ്വദേശികളായ ടോപ്പിസ്റ്റ ക്വികിരിസ, തിബിവ ഇറീന, സഫീന നകന്യകെ, ബുറുണ്ടി സ്വദേശിനി ഫിറ്റിന നസെയിമാന എന്നിവരാണ് രക്ഷപ്പെട്ടത്. മെയ് 11-ന് പുലർച്ചെ 3 മണിക്കും 6 മണിക്കും ഇടയിൽ ദൊഡ്ഡ ഗുബ്ബി കെ.ആർ.സി റോഡിന് സമീപമുള്ള ‘ന്യൂ ആർക്ക് മിഷൻ ഓഫ് ഇന്ത്യ’ (ഹോം ഓഫ് ഹോപ്പ്) എന്ന അഭയകേന്ദ്രത്തിന്റെ ജനൽ…

Read More