മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ (സെക്യുലർ) അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ തിങ്കളാഴ്ച തന്റെ 94-ാം ജന്മദിനം ആഘോഷിച്ചു. വീൽചെയറിലിരുന്നായാലും ജനങ്ങളുടെ പ്രശ്നങ്ങൾക്കായി സാധ്യമാകുന്നത്ര കാലം പോരാട്ടം തുടരുമെന്ന് ജന്മദിനത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും, അതിനാൽ വരാനിരിക്കുന്ന 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും ജെ.ഡി.എസ് പരമാചാര്യൻ പ്രത്യാശ പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു: “എനിക്ക് 93 വയസ്സ് പൂർത്തിയായി എന്ന് പറഞ്ഞ് വീട്ടിൽ…

Read More

ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

ബെംഗളൂരു: മാസങ്ങളായി തുടരുന്ന കൊടും വെയിലിൽ വലഞ്ഞ ഐടി നഗരത്തിന് ആശ്വാസമായും അതേസമയം ജനജീവിതം ദുസ്സഹമാക്കിയും ബെംഗളൂരുവിൽ കനത്ത മഴ. തിങ്കളാഴ്ച വൈകുന്നേരത്തോടെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് കനത്ത ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ തന്നെ നഗരത്തിന് മുകളിൽ കറുത്ത ഇരുണ്ട മേഘങ്ങൾ രൂപപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ മജസ്റ്റിക്, കെ.ആർ. മാർക്കറ്റ്, ചാമരാജ്പേട്ട്, മല്ലേശ്വരം, ശേഷാദ്രിപുരം, ഹെബ്ബാൾ, യശ്വന്ത്പൂർ, രാജാജിനഗർ, വിധാന സൗധ, ശിവാജിനഗർ തുടങ്ങിയ നഗരത്തിലെ പ്രധാന…

Read More

ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!

ബെംഗളൂരു: ലക്ഷങ്ങൾ ശമ്പളം ലഭിച്ചിരുന്ന കോർപ്പറേറ്റ് ജോലിയും ആഡംബര ജീവിതവും ഉപേക്ഷിച്ച്, തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നൂറുകണക്കിന് നായ്ക്കളുടെ സംരക്ഷകനായി മാറി ഒരു മലയാളിക്ക് മാതൃകയാക്കാവുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഐടി നഗരത്തിലെ ആഡംബരങ്ങളിൽ നിന്ന് മാറി ദൊഡ്ഡബല്ലാപൂരിലെ ഒരു ഫാം ഹൗസിൽ നാനൂറിലധികം നായ്ക്കൾക്കൊപ്പമാണ് രാകേഷ് ശുക്ല എന്ന ഈ സംരംഭകൻ ഇപ്പോൾ ജീവിക്കുന്നത്. നായ്ക്കളുടെ ആവശ്യങ്ങൾക്കായി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഫാം ഹൗസിൽ അവയ്ക്ക് സ്വതന്ത്രമായി ഓടിനടക്കാനുള്ള തുറസ്സായ സ്ഥലങ്ങളും നീന്താൻ കുളങ്ങളും ഒരുക്കിയിട്ടുണ്ട്. ഡൽഹിയിലും യു.എസിലും ജോലി ചെയ്ത പരിചയമുള്ള…

Read More

ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

ബെംഗളൂരു : പ്രണയത്തെ എതിർത്ത പിതാവ് പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടി. കർണാടകയിലെ തുംകൂരു ജില്ലയിലുള്ള ശിര താലൂക്കിലെ ലിങ്കമരദഹള്ളി ഗ്രാമത്തിലാണ് സംഭവം. ക്രൂരമായ ഈ ദുരഭിമാനക്കൊലയ്ക്ക് ഇരയായത് മേഘന (17) എന്ന പെൺകുട്ടിയാണ്. സംഭവത്തിൽ പിതാവ് തിമ്മരായപ്പയെ (48) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ബന്ധുവായ യുവാവുമായി മേഘന പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ തിമ്മരായപ്പ ശക്തമായി എതിർത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. മകൾ പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെത്തുടർന്ന്, ഏപ്രിൽ 16-ന് തിമ്മരായപ്പ മകളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.…

Read More

കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 

ബെംഗളൂരു: നഗരത്തിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കെ.ആർ. സർക്കിൾ അണ്ടർപാസ് അധികൃതർ താൽക്കാലികമായി അടച്ചു. മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അധികൃതരുടെ ഈ അടിയന്തര ഇടപെടൽ. അണ്ടർപാസിന്റെ ഇരുവശങ്ങളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുകയാണ്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ മറ്റ് ബദൽ റോഡുകളിലേക്ക് തിരിച്ചുവിട്ടു. ശക്തമായ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെയും മറ്റ് അണ്ടർപാസുകളിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രാഫിക്…

Read More

ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

ബെംഗളൂരു: കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായ കൊടുംചൂടിൽ വലഞ്ഞിരുന്ന സിലിക്കൺ സിറ്റിക്ക് ആശ്വാസമായി പരക്കെ കനത്ത മഴയും കാറ്റും. എന്നാൽ പെട്ടെന്നുണ്ടായ ശക്തമായ മഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനുമാണ് വഴിവെച്ചത്. ഓഫിസ് സമയത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ജീവനക്കാരും വാഹനമോടിക്കുന്നവരും റോഡുകളിൽ മണിക്കൂറുകളോളം കുടുങ്ങി വലഞ്ഞു. പെട്ടെന്ന് പെയ്ത കനത്ത മഴയെത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർ റോഡരികുകളിലും ബസ് സ്റ്റോപ്പുകളിലും കടത്തിണ്ണകളിലും ബൈക്കുകൾ പാർക്ക് ചെയ്ത് അഭയം തേടിയത് പലയിടങ്ങളിലും ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കി. നഗരത്തിലെ ഭൂരിഭാഗം പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. ശാസ്ത്രീയമായ ഓവുചാൽ…

Read More

നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കൊലക്കേസ് പ്രതിയും കന്നഡ സൂപ്പർതാരവുമായ ദർശൻ തൂഗുദീപ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന അഭ്യൂഹങ്ങളെ തുടർന്ന് ജയിൽ പരിസരത്ത് കനത്ത സംഘർഷാവസ്ഥ. തിങ്കളാഴ്ച രാവിലെയാണ് ജയിലിന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എന്നാൽ വാർത്തകൾ തീർത്തും വ്യാജമാണെന്ന് ജയിൽ അധികൃതർ അറിയിച്ചതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. ഞായറാഴ്ച രാത്രിയോടെയാണ് ദർശൻ ജയിലിനുള്ളിൽ ആത്മഹത്യാശ്രമം നടത്തിയെന്ന രീതിയിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു തുടങ്ങിയത്. ഇതോടെ പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ജയിൽ അധികൃതരുമായി ലാൻഡ്‌ലൈൻ വഴി ബന്ധപ്പെടുകയും വിവരങ്ങൾ തേടുകയും…

Read More

യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

ബെംഗളൂരു: സാധാരണയായി പ്രായമായവരിൽ കണ്ടുവരാറുള്ള വായയിലെ ക്യാൻസർ, ബെംഗളൂരു നഗരത്തിലെ യുവാക്കൾക്കിടയിൽ വലിയ തോതിൽ വർദ്ധിക്കുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പുകയിലയുടെ ഉപയോഗം പ്രധാന കാരണമായി തുടരുമ്പോഴും, യുവാക്കളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നത് രോഗനിർണ്ണയവും ചികിത്സയും വൈകാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 30-കളിലും 40-കളിലും പ്രായമുള്ളവരിലാണ് ഇപ്പോൾ രോഗബാധ കൂടുതലായി കണ്ടുവരുന്നത്. രോഗികളിലെ പ്രായപരിധിയിൽ പ്രകടമായ മാറ്റം വന്നതായി സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. രാജീവ് വിജയകുമാർ പറഞ്ഞു. പുകയിലയുടെ വിവിധ രൂപങ്ങളിലുള്ള ഉപയോഗമാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. പാരമ്പര്യമായി പ്രായമായവരിലാണ് ഈ…

Read More

ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയ രാജ്യം ജപ്പാനാണ്, അവരുടെ മോഡൽ പരിശോധിച്ചായിരിക്കും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക. ‘സമരം അവസാനിപ്പിക്കുന്നതിന് മുമ്പും,…

Read More