ബെംഗളൂരുവിൽ പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. യെലഹങ്ക സ്വദേശി അഭിഷേകാണ് (24) കാമുകിക്ക് ആത്മഹത്യ കുറിപ്പെഴുതിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാർ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്താണ് മരണകാരണം. കഴിഞ്ഞ ഏപ്രിൽ 9ന് ആണ് സംഭവം. വീട്ടുകാരുടെ നിർബന്ധത്താൽ കാമുകി പ്രണയത്തിൽ നിന്ന് പിന്മാറിയത് യുവാവിനെ വിഷാദത്തിലാക്കിയിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി അഭിഷേക് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മരിക്കുന്നതിന് മുൻപ് തൻ്റെ കാമുകിയെ വീഡിയോ കോളിൽ വിളിക്കുകയും താൻ മരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വാട്ട്സാപ്പിലൂടെയും സന്ദേശം അയച്ചിരുന്നു.
Read MoreMonth: April 2026
കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും
ബെംഗളൂരു: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകി വന്നിരുന്ന റോഡ് നികുതി ഇളവ് കർണാടക സർക്കാർ വെട്ടിച്ചുരുക്കി. പുതിയ നിയമനിർമ്മാണത്തിന് ഏപ്രിൽ 9-ന് ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ ഏപ്രിൽ 10 മുതൽ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഇതോടെ സംസ്ഥാനത്ത് കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകൾക്കും ജീപ്പുകൾക്കും മുൻപ് ലഭിച്ചിരുന്ന ദീർഘകാല നികുതി ആനുകൂല്യങ്ങൾ അവസാനിച്ചു. എന്നാൽ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള നികുതിയിളവ് നിലവിൽ തുടരും. നേരത്തെ 25 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര വാഹനങ്ങൾക്ക് സർക്കാർ 100 ശതമാനം നികുതിയിളവ് നൽകിയിരുന്നു. ഇത്…
Read Moreകോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
ഹിമാചൽ പ്രദേശ് മാണ്ഡിയിൽ 19കാരിയെ തലയറുത്തു കൊലപ്പെടുത്തി. കോളേജിലേക്ക് പോകുന്ന വഴിയാണ് സർക്കാഘട്ട് നൈൻ സ്വദേശിയായ സിയ ഗുലേരിയ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സർക്കഖട്ടിൽവെച്ച് രാവിലെ ഒൻപത് മണിക്കാണ് സംഭവം. കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇപ്പോഴും അവ്യക്തമാണ്. ബൈക്കിലെത്തിയ രണ്ട് പേരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കൊലപാതകം പ്രദേശവാസികള്‍ക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
Read Moreരാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക ‘മൈസൂർ പേട്ട’
ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ നാളെ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുങ്ങുന്നത് രാജകീയ സ്വീകരണം. ഭൈരവൈക്യ മന്ദിറിന്റെ ഉദ്ഘാടന ചടങ്ങിൽ മൈസൂർ രാജാക്കന്മാർ ധരിച്ചിരുന്ന പരമ്പരാഗത ശൈലിയിലുള്ള പ്രത്യേക ‘മൈസൂർ പേട്ട’ (തലപ്പാവ്) അണിഞ്ഞാകും പ്രധാനമന്ത്രി ശ്രദ്ധാകേന്ദ്രമാവുക. മൈസൂരിലെ പ്രശസ്ത കലാകാരനായ നന്ദൻ സിംഗ് അഞ്ച് ദിവസം എടുത്താണ് ഈ സവിശേഷമായ തലപ്പാവ് നിർമ്മിച്ചത്. ബനാറസ് തുണിയിൽ പ്രത്യേക അച്ചുകൾ ഉപയോഗിച്ച് തയ്യാറാക്കിയ തലപ്പാവിൽ മൈസൂർ രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നമായ ‘ഗന്ധഭേരുണ്ട’ മധ്യഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ട്. നൽവാടി കൃഷ്ണരാജ വോഡയാർ…
Read Moreട്രെയിൻ യാത്രക്കാർക്ക് ഇനി ‘സ്വിഗ്ഗി’ രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
ബെംഗളൂരു: തീവണ്ടി യാത്രയ്ക്കിടെ ഭക്ഷണത്തിനായി ഇനി സ്റ്റേഷനുകളിൽ ഓടിയിറങ്ങേണ്ടതില്ല. യാത്രക്കാർക്ക് ട്രെയിനിലെ സീറ്റിലിരുന്ന് തന്നെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഓർഡർ ചെയ്യാനായി പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളായ ‘ഇക്സിഗോ’ (ixigo), ‘കൺഫേം ടിക്കറ്റ്’ (ConfirmTkt) എന്നിവർ സ്വിഗ്ഗിയുമായി (Swiggy) കരാറിൽ ഏർപ്പെട്ടു. ഇതോടെ രാജ്യത്തെ 160-ലധികം സ്റ്റേഷനുകളിലായി 40,000-ത്തോളം റെസ്റ്റോറന്റുകളിൽ നിന്നുള്ള വിഭവങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും. ഓർഡർ ചെയ്യേണ്ടത് എങ്ങനെ? ഇക്സിഗോ അല്ലെങ്കിൽ കൺഫേം ടിക്കറ്റ് ആപ്പുകളിലെ ‘ഓർഡർ ഫുഡ് ഓൺ ട്രെയിൻ’ എന്ന ഓപ്ഷൻ വഴിയാണ് ഭക്ഷണം ബുക്ക് ചെയ്യേണ്ടത്. പി.എൻ.ആർ (PNR)…
Read Moreഅറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ വെബ് പതിപ്പില്‍ പുതിയ ചാറ്റ് തീം ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റില്‍ 49 കളര്‍ ഓപ്ഷനുകള്‍ വരെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത തീമുകള്‍, വാള്‍പേപ്പറുകള്‍, സ്‌റ്റൈല്‍സ് എന്നിവ ഉപയോഗിച്ച് ബ്രൗസറില്‍ നിന്ന് നേരിട്ട് ചാറ്റുകള്‍ ഇഷ്ടാനുസൃതം മാറ്റാന്‍ അനുവദിക്കും. ഫീച്ചര്‍ എത്തുന്നതോടെ ചാറ്റുകള്‍ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കും, ഇത് വാട്‌സ്ആപ്പ് വെബില്‍ മൊബൈലില്‍ കാണുന്ന വിധം തീമുകള്‍ നല്‍കാന്‍ സാധിക്കും.
Read Moreക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി
എട്ടാം ക്ലാസ് വിദ്യാർഥിയുടെ മർദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്ക്കാണ് (35) ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിൽ കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്ന വിദ്യാർഥിയെ സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് അനുസരിക്കാൻ വിദ്യാർഥി തയ്യാറായില്ല. തുടർന്ന്, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുമെന്ന് അധ്യാപിക പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർഥി ഇവരുടെ…
Read Moreട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്. വെള്ളറട കൊണ്ടകെട്ടി മലയിൽ ട്രക്കിങ്ങിന് എത്തിയ ഭിന്നശേഷിക്കാരനാണ് പരുക്കേറ്റത്. തിരു. മാജിക് പ്ലാനറ്റിലെ വിദ്യാർത്ഥിയാണ് പരിക്കേറ്റ അക്ഷയ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം ട്രക്കിങ്ങിന് എത്തിയതാണ് അക്ഷയ്. കാൽ വഴുതി വീണാണ് അക്ഷയ്ക്ക് തലയ്ക്ക് പരുക്കേറ്റത്. പരുക്കേറ്റ അക്ഷയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഅഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി
തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി അഞ്ച് സീറ്റുകൾക്കുമപ്പുറം വിജയം നേടാമെന്ന പ്രതീക്ഷയിൽ ബിജെപി. പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിലൂടെ മറ്റ് മുന്നണികളെ വെല്ലുവിളിക്കാൻ കഴിഞ്ഞതും വോട്ടുവിഹിതത്തിൽ ശ്രദ്ധേയമായ വർധനവുണ്ടാകുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. പോളിംഗ് ശതമാനം കൂടി പരിഗണിച്ചപ്പോൾ നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർകോട്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി കൂടുതൽ പ്രതീക്ഷ വെക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂർ എന്നിവിടങ്ങളിലും മികച്ച സാധ്യതയുണ്ടെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു.
Read Moreപാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിം ബർദ്വാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മമത ബാനർജിയുടെ പാർട്ടിയുടെ പിന്തുണയുള്ള മൻമോഹൻ സിംഗ് സർക്കാർ ഒരിക്കലും പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയ്‌ക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചില്ല. പകരം അവർക്ക് ബിരിയാണി നൽകി. പഹൽഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ സിന്ദൂരിന് ഉത്തരവിട്ടു. പാകിസ്ഥാനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ആക്രമണം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ…
Read More