ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ

തിരുവനന്തപുരം: രാജ്യത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ (എടവപ്പാതി) സാധാരണ ലഭിക്കുന്നതിനേക്കാൾ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന ‘എൽനിനോ’ പ്രതിഭാസമാണ് മഴക്കുറവിന് കാരണമാകുന്നത്. ദക്ഷിണേന്ത്യയിൽ പൊതുവെ മഴ കുറയാനാണ് സാധ്യതയെന്നും ഇത് കേരളത്തിലെ മഴയെയും താപനിലയെയും പ്രതികൂലമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 92 ശതമാനം മഴയ്ക്ക് സാധ്യത ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തൽ. 90 മുതൽ 95 ശതമാനം…

Read More

ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

കൊച്ചി: ‘ബൈ ബൈ പിണറായി’ എന്ന ഫ്ലക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി. കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ആണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ടത്. ഇരു പാർട്ടിയിലെയും പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു. ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി.

Read More

സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുന്നതിന് വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.

Read More

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്

അടൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. അടൂര്‍ സ്വദേശിയായ ബിനു എസ് നായര്‍ക്ക് എതിരെ പത്തനംതിട്ട സൈബര്‍ ക്രം പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലിന്റെ പരാതിയിലാണ് നടപടി. പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരവും ബിഎന്‍എസ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ലൈംഗിക ചുവയുള്ളതും അസഭ്യം നിറഞ്ഞതുമായ എഫ്ബി പോസ്റ്റ് പങ്കുവച്ചുവെന്നാണ് എഫ്‌ഐആര്‍.

Read More

കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!

kumbamela

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം. 2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ…

Read More

വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

കോഴിക്കോട്: വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു. മലാപ്പറമ്പിലെ നവീകരിച്ച യു പി സ്‌കൂളിന്റെ തിളക്കമാർന്ന മതിലും ബോർഡും കണ്ടപ്പോൾ തോമസ്‌ സാറിന് എനിക്കുള്ള മറുപടിയായി കഴിഞ്ഞ പത്തുവർഷത്തെ വികസനത്തെക്കുറിച്ചു പറഞ്ഞു തള്ളുവാൻ തത്രപ്പാടായിയെന്ന് ജോയ് മാത്യു ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു. കഴിഞ്ഞ പത്തുവർഷം വികസനം ഉണ്ടായിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത് . വികസനോന്മുഖമായ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് കോഴിക്കോട് എം എൽ എ ആയിരുന്ന എ പ്രദീപ്കുമാറിന്റെ ശുഷ്കാന്തിയിൽ നടന്ന സ്‌കൂൾ നവീകരണ…

Read More

മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുവല്‍ ജോസ് ജെബിന്‍. ഇന്ന് ഉച്ചയോടുകൂടിയാണ് ബന്ധുക്കൾ വിവരം അരിഞ്ഞത്. കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടു. വിദ്യാർഥി എങ്ങിനെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദ്യാർഥിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More

കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മിടുക്കനായ വിദ്യാര്‍ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ക്യാംപസുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമംമൂലം അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാര്‍ഗ…

Read More

ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

ചെന്നൈ: സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഒരു ‘അലിഖിത നിയമം’ തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് സുപരിചിതമാണ്. തന്റെ ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിൽ നിന്നോ പ്രീ-റിലീസ് ചടങ്ങുകളിൽ നിന്നോ താരം വിട്ടുനിൽക്കാറാണ് പതിവ്. സ്വന്തം സിനിമകളുടെ കരാറിൽ പോലും ഉൾപ്പെടുത്താറുള്ള ഈ നിർബന്ധിത വ്യവസ്ഥയാണ് ഇപ്പോൾ തന്റെ പ്രിയതമന് വേണ്ടി നയൻതാര തിരുത്തിക്കുറിച്ചിരിക്കുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘ലവ് ഇൻഷുറൻസ് കമ്പനി’ (LIC) എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് വേദിയിലാണ് ആരാധകരെയും വിഘ്നേഷിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നയൻതാര എത്തിയത്. ഏപ്രിൽ പത്തിന് ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി എട്ടാം…

Read More

മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണമോഹനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പത്തനംതിട്ട കൊടുമണ്‍ സിഐയെ എസ്ഐ കൃഷ്ണമോഹനും സംഘവും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്.

Read More