ബംഗളുരു : കർണാടകയിലെ ഹാസനിൽ തോട്ടം തൊഴിലാളികളെ തടങ്കലിലാക്കി അടിമവേല ചെയ്യിപ്പിച്ച ക്രൂരത പുറംലോകമറിഞ്ഞു. മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ മാസങ്ങളോളം ഷെഡിൽ പൂട്ടിയിട്ട നിലയിലായിരുന്ന 18 തൊഴിലാളികളെ കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ കാസർകോട് പുത്തിഗെ സ്വദേശി ഉദയൻ, കൊല്ലം സ്വദേശി അനിൽകുമാർ എന്നീ മലയാളികളും ഉൾപ്പെടുന്നു. കഴിഞ്ഞ മാസം നാലിന് നടന്ന രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് എത്തിയവരെയാണ് ഉടമകൾ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. പ്രതിദിനം 700 രൂപ കൂലിയും മൂന്നുനേരം ഭക്ഷണവും താമസസൗകര്യവും വാഗ്ദാനം…
Read MoreMonth: April 2026
കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റ് മാതൃകയില്‍ ബസ് ഹോസ്റ്റസ്’ ഉം ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത്…
Read Moreസംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
ബെംഗളൂരു: കർണാടകയിൽ പക്ഷിപ്പനി ഭീഷണി. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഫാമിലെ പത്ത് ജീവനക്കാർ ക്വാറന്റൈനിൽ വിട്ടു. കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രിൽ 14 ന് ഫാമിലെ കോഴികളിൽ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണമെന്നുള്ള നിർദേശവും ഇതിനകം നൽകിയിട്ടുണ്ട്. നിരീക്ഷണ…
Read Moreസംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;
ബെംഗളൂരു: കടുത്ത വേനൽച്ചൂടിൽ വലയുന്ന കർണാടകയിലെ ജനങ്ങൾക്ക് തിരിച്ചടിയായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് 56 പൈസയുടെ വർദ്ധനവ് വരുത്തിക്കൊണ്ട് കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെ.ഇ.ആർ.സി) ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. വരുമാനത്തിലുണ്ടായ വലിയ കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2024-25 സാമ്പത്തിക വർഷത്തിൽ ബെസ്കോം (BESCOM) പ്രതീക്ഷിച്ച വരുമാനത്തിൽ 2,068.38 കോടി രൂപയുടെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 34,087.94 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 32,019.56 കോടി രൂപ മാത്രമാണ് വൈദ്യുതി വിൽപ്പനയിലൂടെ ലഭിച്ചത്. ഈ ഭീമമായ വരുമാന നഷ്ടം പരിഹരിക്കാനായി…
Read Moreബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം
ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമേകാൻ ലക്ഷ്യമിട്ട് 11 പുതിയ എലിവേറ്റഡ് ഇടനാഴികൾ നിർമ്മിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് 13,262 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നിർണ്ണായക പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. നഗരത്തിലെ പ്രധാന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ഈ മേൽപ്പാലങ്ങൾ സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. കെ.ആർ പുരം – യശ്വന്തപുര, റാഗിഗുഡ്ഡ – തലഘട്ടപുര, എം.ഇ.ഐ ജംക്ഷൻ – തുമക്കൂരു, ദൊഡ്ഡബല്ലാപുര റോഡ്, കൊഗ്ഗിലു സർക്കിൾ, കോനനകുണ്ഡെ ക്രോസ്, രഘുവനഹള്ളി,…
Read Moreകാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
ബംഗളുരു : തുംകൂർ സ്വദേശിനിയായ യുവതിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന അന്ത്യം. നെലമംഗല താലൂക്കിലെ ഹാലെ നിജഗൽ ഗ്രാമത്തിലുള്ള കക്കത്തോട്ടത്തിന് സമീപത്ത് നിന്ന് യുവതിയുടെ അസ്ഥികൂടം കണ്ടെത്തി. തുംകൂർ സ്വദേശിനിയായ യമുന (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്ത് രാഘവേന്ദ്രയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലയോട്ടിയും കൈകാലുകളിലെ ചില അസ്ഥികളുമാണ് തോട്ടത്തിൽ കണ്ടെത്തിയത്. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗും തിരിച്ചറിയൽ കാർഡുമാണ് മൃതദേഹം യമുനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്. പോലീസിൽ നിന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അവിഹിത…
Read Moreചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി – ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം
ബെംഗളൂരു: ഐപിഎൽ 2026 സീസണിലെ ആവേശകരമായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. സിലിക്കൺ സിറ്റിയിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ബെംഗളൂരു ട്രാഫിക് പോലീസും നഗര ഭരണകൂടവും കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകദേശം രണ്ടായിരത്തോളം പോലീസുകാരെയാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിച്ചിട്ടുള്ളത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്റ്റേഡിയത്തിന് ചുറ്റും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റുകൾ നിയമവിരുദ്ധമായി മറിച്ചുവിൽക്കുന്ന ബ്ലാക്ക് ടിക്കറ്റ് മാഫിയയെ തടയാനായി ഏഴ് പ്രത്യേക പോലീസ് ടീമുകളെ നിയോഗിച്ചു.…
Read Moreപ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
കൊച്ചി: ഏറെ ആഗ്രഹിച്ച് അഭിനയ രംഗത്ത് എത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കസ്തൂരിമാൻ എന്ന സീരിയലിൽ സിദ്ധാർഥ് ചെയ്ത സിദ്ധു കഥാപാത്രം അത്രത്തോളം ജനപ്രിയമായ ഒന്നായിരുന്നു. തൃശൂർ സ്വദേശിയായ നടൻ ഏറെ കാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. നടി സീമ ജി നായരാണ് മരണ വാർത്ത പുറം ലോകത്തെ അറിയിച്ചത്. രണ്ട് വര്‍ഷത്തോളമായി സിദ്ധാര്‍ത്ഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന് അവര്‍ കുറിച്ചു. സീമയാണ് നടന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കിയിരുന്നത്. ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീമ ജി…
Read Moreനഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ഭാഷാ തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കന്നഡ സംസാരിക്കാൻ അറിയാത്ത ഓട്ടോ-ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രാദേശിക സംഘടനകൾ രംഗത്ത്. അയൽ സംസ്ഥാനമായ മഹാരാഷ്ട്ര നടപ്പിലാക്കുന്ന കർശന നിയമത്തിന്റെ മാതൃക കർണാടകയും പിന്തുടരണമെന്നാണ് സ്വകാര്യ ഗതാഗത സംഘടനകളുടെ ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിൽ ഇതരഭാഷാ ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ചതോടെ യാത്രക്കാരും ഡ്രൈവർമാരും തമ്മിലുള്ള വാക്കേറ്റങ്ങളും സംഘർഷങ്ങളും പതിവാകുകയാണ്. മഹാരാഷ്ട്ര ദിനമായ മെയ് 1 മുതൽ മറാത്തി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ മഹാരാഷ്ട്ര ഗതാഗത…
Read Moreനഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
ബെംഗളൂരു: നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളും കൈയേറ്റങ്ങളും നീക്കം ചെയ്ത് പൊതുയിടങ്ങൾ വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ബെല്ലന്തൂർ ഫ്ലൈഓവറിന് താഴെയുള്ള പ്രദേശം മനോഹരമായ പൊതു ഇടമാക്കി മാറ്റി. ബിബിഎംപി ഈസ്റ്റ് സിറ്റി കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ (ഡെവലപ്‌മെന്റ്) ലോകണ്ടെ സ്നേഹൽ സുധാകർ നവീകരിച്ച പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ ഐടി കമ്പനിയായ ഇന്റലിന്റെ സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് ഉപയോഗിച്ചാണ് ഈ മാറ്റം സാധ്യമാക്കിയത്. നേരത്തെ ചെളിയും നിർമ്മാണാവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞതും അനധികൃത കച്ചവടക്കാർ കൈയേറിയതുമായിരുന്നു ഈ പ്രദേശം. ഇവയെല്ലാം നീക്കം ചെയ്ത ശേഷം മനോഹരമായ…
Read More