ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

ബെംഗളൂരു: മാലിന്യമുക്ത നഗരമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നിയമങ്ങൾ കർശനമാക്കി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖരമാലിന്യ സംസ്‌കരണ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാൻ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ 1 മുതൽ വീടുകളിൽ മാലിന്യം വേർതിരിക്കൽ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ച് നനഞ്ഞ മാലിന്യം, ഉണങ്ങിയ മാലിന്യം, സാനിറ്ററി വേസ്റ്റ്, പ്രത്യേക മാലിന്യങ്ങൾ എന്നിവ കൃത്യമായി വേർതിരിക്കണം. വീഴ്ച വരുത്തുന്നവർക്ക് ആദ്യഘട്ടത്തിൽ 1,000 രൂപ പിഴ…

Read More

കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബതർക്കത്തെത്തുടർന്ന് ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത 69-കാരൻ അറസ്റ്റിലായി. കാസവനഹള്ളിയിൽ താമസിക്കുന്ന റിട്ടയേർഡ് ഓട്ടോമൊബൈൽ ഷോറൂം ജീവനക്കാരനായ മുഹമ്മദ് മുനവറാണ് അറസ്റ്റിലായത്. സർജാപൂരിലെ സ്വകാര്യ സ്കൂൾ അധ്യാപികയായ ദുര ഷഹ്‌വാറിനാണ് (55) ഗുരുതരമായി പരിക്കേറ്റത്. മക്കൾക്ക് വിവാഹപ്രായമായിട്ടും അവർ വിവാഹത്തിന് സമ്മതിക്കാത്തതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. മക്കളെ വിവാഹത്തിന് സമ്മതിപ്പിക്കാൻ ഭാര്യ മുൻകൈ എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച വൈകീട്ട് 5.30-ഓടെ മുനവർ അക്രമം നടത്തിയത്. പ്രകോപിതനായ ഇയാൾ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയും തുടർന്ന് ഇരുചക്ര വാഹനത്തിന്റെ…

Read More

ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.

ബെംഗളൂരു : ബെംഗളൂരു സൗത്ത് കോർപ്പറേഷൻ പരിധിയിലെ അനധികൃത പാർക്കിങ്ങിനും റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കുമെതിരെ നടപടി കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആറ് ടോവിംഗ് വാഹനങ്ങൾ കോർപ്പറേഷൻ പുതുതായി സജ്ജമാക്കി. ശനിയാഴ്ച നടന്ന ചടങ്ങിൽ കമ്മീഷണർ കെ.എൻ. രമേശ് ഈ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തിങ്കളാഴ്ച മുതൽ ഈ വാഹനങ്ങൾ നഗരരഥ്യകളിൽ സജീവമാകും. റോഡരികിലും നടപ്പാതകളിലും നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളും ഉടനടി നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പിഴ ഈടാക്കുന്ന നടപടികൾ…

Read More

ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയമായ പാർക്കിംഗിനും പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA) നഗരവ്യാപകമായി പുതിയ പെയ്ഡ് പാർക്കിംഗ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജയനഗറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സ്മാർട്ട് പാർക്കിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. നഗരത്തിലെ വിവിധ കോർപ്പറേഷനുകൾക്ക് കീഴിൽ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെങ്കിലും പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ ഇനിയും സമയമെടുക്കും. എന്താണ് പുതിയ പദ്ധതി? ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ടിന്റെ (DULT) ശുപാർശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സാധാരണ റോഡരികിലെ പാർക്കിംഗ്, മൾട്ടി ലെവൽ…

Read More

യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

ബെംഗളൂരുവിലെ മജസ്റ്റിക് കെമ്പഗൗഡ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കും ജീവനക്കാർക്കും ആശ്വാസമായി പുതുക്കിപ്പണിത പാർക്കിംഗ് പ്രദേശം തുറന്നു. കെ.എസ്.ആർ.ടി.സി ടെർമിനൽ ഒന്നിനോട് ചേർന്ന് മൂന്ന് കോടിയിലധികം രൂപ ചെലവിൽ നവീകരിച്ച പാർക്കിംഗ് സൗകര്യം ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മജസ്റ്റിക്കിലെ വിശ്രമമന്ദിരത്തിന് സമീപമുള്ള ഒന്നാം നമ്പർ ടെർമിനലിനോട് ചേർന്ന പ്രദേശം നേരത്തെ വലിയ കുഴികളും വെള്ളക്കെട്ടും കാരണം ഉപയോഗശൂന്യമായിരുന്നു. മഴക്കാലത്ത് ഇവിടം ചെളിക്കുളമാകുന്നത് യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി നേരിട്ട് സ്ഥലം സന്ദർശിക്കുകയും…

Read More

ഉരുകി ഒലിച്ച് ക്രയോണുകൾ; ചൂടിൽ വെന്തുരുകി ബെംഗളൂരു വീഡിയോ വൈറൽ

ബെംഗളൂരു : തണുപ്പും സുഖകരമായ കാലാവസ്ഥയും കൊണ്ട് പേരുകേട്ട ബംഗളൂരു നഗരത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം ചൂട് കടുക്കുന്നു. നട്ടുച്ചയ്ക്ക് വെയിലത്ത് വെച്ച ക്രയോണുകൾ ഉരുകി ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നഗരത്തിലെ കാലാവസ്ഥാ വ്യതിയാനം വീണ്ടും ചർച്ചയാവുകയാണ്. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ഗീത ശ്രീ നാഗരാജ് പങ്കുവെച്ച വീഡിയോയാണ് നഗരവാസികളെ അമ്പരപ്പിക്കുന്നത്. “ബെംഗളൂരു ഇത്രയും ചൂടാകുമെന്ന് നിങ്ങൾ വിശ്വസിക്കില്ല” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതത്തിനിടയിൽ ഇത്തരമൊരു അനുഭവം ബംഗളൂരുവിൽ ആദ്യമാണെന്നും മേശപ്പുറത്ത് മുട്ട വറുക്കാൻ തക്കവണ്ണം ചൂട് വർദ്ധിച്ചിരിക്കുകയാണെന്നും ഗീത വീഡിയോയിൽ…

Read More

വെറ്ററിനറി ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ ഹിപ്പോപ്പൊട്ടാമസ് ഹംസിനി ചത്തു

hippo

ബെംഗളൂരു: വെറ്ററിനറി ഡോക്ടർ സമീക്ഷയുടെ മരണത്തിന് കാരണമായ ‘ഹംസിനി’ എന്ന ഹിപ്പോപ്പൊട്ടാമസ് (നീർക്കുതിര) ചത്തു. ശരീരത്തിലുടനീളം പടർന്ന മൾട്ടി-ഓർഗൻ അണുബാധയെത്തുടർന്നാണ് അന്ത്യം. ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞ് മരിച്ചതിനെത്തുടർന്ന് ഹംസിനിയുടെ ആരോഗ്യനില വഷളാവുകയും അണുബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ചികിത്സ ഫലിച്ചില്ല കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയോട് പ്രതികരിക്കാതിരുന്ന നീർക്കുതിരയെ രക്ഷിക്കാൻ ബന്നാർഘട്ടയിൽ നിന്നും മൈസൂരിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശ്രമിച്ചിരുന്നു. ഡാർട്ടിംഗ്, പോൾ സിറിഞ്ചുകൾ എന്നിവ വഴി മരുന്നുകൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. രക്തം, ചാണകം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തിവരികയായിരുന്നു. ഡോക്ടറുടെ…

Read More

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി

ബെംഗളൂരു: വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികളെ ബംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ എത്തിച്ചു. രണ്ട് പെൺപുലികളടക്കം നാല് ചീറ്റകളെ ശനിയാഴ്ച പുലർച്ചെ 1.15-ഓടെയാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള മൃഗവിനിമയ പദ്ധതിയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ദുന പ്രൈമേറ്റ് ആൻഡ് പാരറ്റ് പാർക്കിൽ നിന്നും ഇവയെ കൊണ്ടുവന്നത്. വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ ചീറ്റകളെ സ്വീകരിച്ചു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായി ചീറ്റകളെ 30 ദിവസത്തെ കർശനമായ ക്വാറന്റൈന് വിധേയമാക്കാൻ മന്ത്രി നിർദ്ദേശം…

Read More

മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ മാലിന്യ സംസ്കരണം പാളിയതോടെ അധികൃതർക്കെതിരെ പ്രതിഷേധം കടുക്കുന്നു. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുന്നതിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പരാജയപ്പെട്ടതോടെ പ്രമുഖ വ്യവസായി കിരൺ മജുംദാർ ഷാ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ എക്‌സിലൂടെയാണ് (X) കിരൺ മജുംദാർ ഷാ തന്റെ രോഷം പ്രകടിപ്പിച്ചത്. മാലിന്യക്കൂമ്പാരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, “അധികൃതർ ഇത് ശ്രദ്ധിക്കുന്നുണ്ടോ അതോ അഭിനയിക്കുകയാണോ? ഇത് ലജ്ജാകരമാണ്” എന്ന് അവർ കുറിച്ചു. മുൻപും…

Read More

ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

ബെംഗളൂരു: ഗതാഗതക്കുരുക്കിന് പേരുകേട്ട ബെംഗളൂരു നഗരത്തിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓടിയെത്തിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സർജാപ്പൂരിൽ നിന്ന് മഹാദേവപുര വരെ പുലർച്ചെ ഓടിയെത്തിയ കീർത്തി പുർസ്വാനി എന്ന യുവതിയാണ് തന്റെ ഈ വേറിട്ട യാത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഗൂഗിളിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കണ്ട് ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുക എന്നതായിരുന്നു കീർത്തിയുടെ ലക്ഷ്യം. രാവിലെ ആറ് മണിക്ക് സർജാപ്പൂരിൽ നിന്നാണ് കീർത്തി ഓട്ടം ആരംഭിച്ചത്. യാത്രാമധ്യേ മാറത്തഹള്ളിയും സെസ്ന ബിസിനസ് പാർക്കും പിന്നിട്ടതോടെ കടുത്ത പുകയും പൊടിയും ഗതാഗതക്കുരുക്കും…

Read More