ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ വൻ പടക്ക സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ കട്ടനാർപട്ടി ഗ്രാമത്തിലെ പടക്കനിർമ്മാണശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രാമത്തിലെ നാല് പടക്കനിർമ്മാണ യൂണിറ്റുകളിലായി ഒരേസമയമാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർമ്മാണശാലകൾ പൂർണ്ണമായും തകർന്നു. അപകടസമയത്ത് നിരവധി തൊഴിലാളികൾ യൂണിറ്റുകളിൽ ജോലിയിലുണ്ടായിരുന്നു. പരിക്കേറ്റ ആറ് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…
Read MoreMonth: April 2026
രണ്ടാം കണിപ്പൂവുമായി ദീപിക പദുകോണും രൺവീർ സിംഗും; കുഞ്ഞു ദുഅ ഇനി ബിഗ് സിസ്റ്റർ!
മുംബൈ: ബോളിവുഡ് താരം ദീപിക പദുകോൺ വീണ്ടും അമ്മയാകുന്നു. തങ്ങളുടെ രണ്ടാമത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്ന വിവരം ദീപികയും രൺവീർ സിംഗും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. മകൾ ദുഅ പദുകോൺ സിംഗിനൊപ്പമുള്ള അതിമനോഹരമായ ഒരു ചിത്രത്തിലൂടെയായിരുന്നു ഈ പ്രഖ്യാപനം. പോസിറ്റീവ് റിസൾട്ട് കാണിക്കുന്ന പ്രഗ്നൻസി ടെസ്റ്റ് കിറ്റ് കൈയ്യിലേന്തിയ ദുഅയുടെയും, ചേർത്തുപിടിച്ചിരിക്കുന്ന മാതാപിതാക്കളുടെയും ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. 2024 സെപ്റ്റംബറിലായിരുന്നു ദീപികയ്ക്കും രൺവീറിനും ആദ്യത്തെ കൺമണിയായി ദുഅ പിറന്നത്. തങ്ങളുടെ പ്രാർത്ഥനകൾക്കുള്ള മറുപടിയാണ് മകൾ എന്ന അർത്ഥത്തിലാണ് ‘ദുഅ’ എന്ന് പേരിട്ടതെന്ന്…
Read Moreനേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ 22-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. ആകാശത്ത് കാർമേഘങ്ങൾ കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ…
Read Moreബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ – ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെയും പടിഞ്ഞാറൻ ഇന്ത്യയിലെയും പ്രമുഖ ഐടി ഹബ്ബുകളെ ബന്ധിപ്പിക്കുന്ന വമ്പൻ യാത്രാ പദ്ധതിയായ പൂനെ – ബെംഗളൂരു ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നു. ഭാരത്മാല പരിയോജനയ്ക്ക് കീഴിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ എക്സ്പ്രസ് വേയുടെ അലൈൻമെന്റിന് കേന്ദ്ര സർക്കാർ വൈകാതെ അംഗീകാരം നൽകുമെന്നാണ് സൂചന. ഏകദേശം 700 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത സജ്ജമാകുന്നതോടെ നിലവിൽ 15 മണിക്കൂർ വേണ്ടിവരുന്ന യാത്രാസമയം വെറും ഏഴു മണിക്കൂറായി കുറയും. 45,000 കോടി മുതൽ 50,000 കോടി രൂപ വരെയാണ് പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ്…
Read Moreവിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
ടിവികെ അദ്ധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ ആരോപിച്ചു. 22 നിബന്ധനകളോടെയാണ് പോലീസ് അനുമതി നൽകിയത്. മൂന്നാം തവണയാണ് കടലൂർ പര്യടനം റദ്ദാക്കുന്നത്. നാളെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പര്യടനം നടത്തും. വൈകുന്നേരം മൂന്ന് മണി മുതലാണ് റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ, ദേശീയനേതാക്കൾ എത്തുകയാണ് തമിഴ്നാട്ടിൽ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളിൽ റോഡ് ഷോ നടത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ…
Read Moreചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ…
Read Moreവിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
‘വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ കൽപറ്റ ∙ മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന ആക്ഷേപങ്ങൾക്കു പിന്നാലെ ടൗൺഷിപ്പിലെ വീട് നേരിട്ട് സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞു വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധനയും നടത്തി. വെള്ളം കിനിയുന്നില്ലെന്ന് ഉറപ്പാക്കി വാട്ടർ പ്രൂഫിങ് കൂടി പൂർത്തിയാക്കിയ ശേഷം മാത്രമേ വീടുകളിൽ…
Read Moreനമ്മ മെട്രോ പിങ്ക് ലൈൻ: ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം; റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
ബെംഗളൂരു : നമ്മ മെട്രോ പിങ്ക് ലൈനിലെ പുതിയ ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് റെയിൽവേ ബോർഡിന്റെ നിർണ്ണായക അനുമതി. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (RDSO) നേതൃത്വത്തിലുള്ള പരിശോധനകൾക്കായി ഏപ്രിൽ 24-ന് വിദഗ്ധ സംഘം ബംഗളൂരുവിലെത്തും. പരീക്ഷണങ്ങൾക്കായി ബി.എം.ആർ.സി.എൽ (BMRCL) സമർപ്പിച്ച അപേക്ഷയ്ക്ക് വെള്ളിയാഴ്ചയാണ് റെയിൽവേ ബോർഡ് അനുമതി നൽകിയത്. ബെംഗളൂരു ആസ്ഥാനമായ ബി.ഇ.എം.എൽ (BEML) നിർമ്മിച്ച അഞ്ച് ട്രെയിനുകളാണ് നിലവിൽ പരീക്ഷണത്തിന് സജ്ജമായിട്ടുള്ളത്. ഡിസൈൻ സംബന്ധമായ ചില സാങ്കേതിക സംശയങ്ങൾ റെയിൽവേ ബോർഡ് ഉന്നയിച്ചതിനെത്തുടർന്നാണ് ആർ.ഡി.എസ്.ഒ പരിശോധനകൾ വൈകിയത്. പത്തു ദിവസത്തോളം…
Read Moreഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു
തൃശൂർ: കൊടകര മറ്റത്തൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. ഉറക്കത്തിനിടെയാണ് പാമ്പു കടിയേറ്റത്. അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും കടിയേറ്റിട്ടുണ്ട്. അലോജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ കുട്ടികളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവും വഴിയാണ് അൽജോ മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് തുടക്കത്തിൽ സംശയിച്ചത്. എന്നാൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മുറി പരിശോധിച്ചപ്പോൾ അണലിവർഗത്തിൽപ്പെട്ട പാമ്പിനെ കിട്ടുകയായിരുന്നു.
Read Moreപാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ വൈകാതെ മില്‍മ പാല്‍ വില കൂടാന്‍ സാധ്യത. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. നേരത്തെ നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലീറ്ററിന് 4 മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആറു മാസം മുന്‍പ് ബോര്‍ഡ് തീരുമാനമെടുത്തിരുന്നുവെന്നും അത് ഉടന്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികള്‍ പട്ടം മില്‍മ ആസ്ഥാനത്ത് പ്രതിഷേധിച്ചു. തീരുമാനം വൈകുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന പരാതിയുമായാണ് മില്‍മ…
Read More