വിവാഹം നടക്കാതായതോടെ ജീവിത പങ്കാളിക്കായി സ്വന്തം ഓട്ടോയിൽ തന്നെ പരസ്യം നൽകിയിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോയിലാണ് ഏവരെയും ഒരു നിമിഷം അതിശയിപ്പിക്കുന്ന ഈ വ്യത്യസ്തമായ പരസ്യം പ്രദർശിപ്പിച്ചിരിക്കുന്നത്. പങ്കാളിയെ കാണിച്ചു തരുന്നവർക്ക് 10,000 രൂപ വിവാഹശേഷം നൽകുമെന്ന വാഗ്ദാനവും പരസ്യത്തിൽ നൽകിയിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ കൂടെ കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹത്താലാണ് ഇങ്ങനെ പരസ്യം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്ന നോട്ടീസിൽ 26 മുതൽ 37 വയസ്സിന് ഇടയിലുള്ള പെൺകുട്ടികളോ, മുൻപ് വിവാഹം കഴിഞ്ഞവർ ആണെങ്കിലും സമ്മതമാണെന്ന് പറയുന്നു.…
Read MoreMonth: April 2026
വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
പൊള്ളാച്ചി: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച് ഒമ്പത് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 4 മണിയോടെയാണ് മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടു. കേരള അതിര്‍ത്തിവരെ ആംബുലന്‍സുകള്‍ക്ക് തമിഴ്‌നാട് പൊലീസ് അകമ്പടിയുണ്ടായി. നിലവില്‍ ആംബുലന്‍സുകള്‍ കേരളത്തിലേക്ക് പ്രവേശിച്ചു. പൊള്ളാച്ചി – വാല്‍പ്പാറ റോഡിലെ മദ്രസയില്‍ മയ്യത്ത് നമസ്‌കാരം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ അടങ്ങുന്ന ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടത്.
Read Moreകൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
ബെംഗളൂരു: സിദ്ധാർത്ഥ നഗറിൽ വീട്ടിലെ കട്ടിലിനടിയിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. സിദ്ധാർത്ഥ നഗർ സ്വദേശിയായ സുരേഷിന്റെ വീട്ടിലാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലി അതിക്രമിച്ചു കയറിയത്. സംഭവസമയം സുരേഷിന്റെ ഭാര്യ സുജാതയും മാതാവ് ഷൈലജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളിലേക്ക് പെട്ടെന്ന് ഓടിക്കയറിയ പുള്ളിപ്പുലി നേരെ പോയത് വയോധികയായ ഷൈലജ ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്കായിരുന്നു. എന്നാൽ സുജാതയുടെ അവസരോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. പുള്ളിപ്പുലി മുറിയിലേക്ക് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുജാത പരിഭ്രമിക്കാതെ തന്റെ അമ്മായിയമ്മയെ അവിടെനിന്നും സുരക്ഷിതമായി മാറ്റി. ഇതിനിടയിൽ പുള്ളിപ്പുലി മുറിയിലെ കട്ടിലിനടിയിൽ…
Read Moreവാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂർ എസ്.പി അറിയിച്ചു. അപകടത്തിൽപ്പെട്ട ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തീവ്രമായ ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ മൂന്ന് പേരെ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി കോയമ്പത്തൂരിലെ വിദഗ്‌ധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള മറ്റൊരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും പോലീസ് വ്യക്തമാക്കി. ഒമ്പത് പേർ മരിച്ച അപകടത്തിൽ ആകെ 13 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് നേരത്തെ ചില അവ്യക്തതകൾ നിലനിന്നിരുന്നെങ്കിലും ട്രാവൽ ഏജൻസിയിലെ രേഖകൾ പരിശോധിച്ചാണ് 13…
Read Moreഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ
ബെംഗളൂരു: വനമേഖലകളിലെ ട്രെക്കിങ്ങിനിടെ സഞ്ചാരികൾ അപകടത്തിൽപ്പെടുന്നതും വഴിതെറ്റുന്നതും പതിവായതോടെ കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. വനം വകുപ്പിന് കീഴിലുള്ള ട്രെക്കിങ് പാതകൾക്കായി പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രഖ്യാപിച്ചു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒട്ടേറെ മാറ്റങ്ങളാണ് പുതിയ പരിഷ്കാരത്തിലൂടെ നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം പത്തുപേരടങ്ങുന്ന ഓരോ സംഘത്തിനും ഒരു വനം വകുപ്പ് ഗൈഡിന്റെ (Nature Guide) സേവനം നിർബന്ധമാക്കിയിട്ടുണ്ട്. ഒറ്റയ്ക്കാണ് ട്രെക്കിങ്ങിന് എത്തുന്നതെങ്കിലും വകുപ്പ് ഗൈഡിനെ വിട്ടുനൽകും. ഒരു ദിവസം പരമാവധി 150 പേർക്ക് മാത്രമേ ഒരു…
Read Moreഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
ബെംഗളൂരു: ഐപിഎൽ മത്സരങ്ങൾക്കായി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തുന്ന ക്രിക്കറ്റ് ആരാധകർക്ക് യാത്രാക്ലേശം ഒഴിവാക്കാൻ വിപുലമായ സൗകര്യങ്ങളൊരുക്കി നമ്മ മെട്രോയും (BMRCL) ബിഎംടിസിയും (BMTC). ഏപ്രിൽ 18, 24 തീയതികളിൽ നടക്കുന്ന മത്സരങ്ങളോടനുബന്ധിച്ച് മെട്രോയുടെ പ്രവർത്തന സമയം പുലർച്ചെ 2 മണി വരെ നീട്ടിയതായി ബിഎംആർസിഎൽ അറിയിച്ചു. സ്റ്റേഡിയത്തിൽ നിന്ന് മത്സരം കഴിഞ്ഞ് മടങ്ങുന്നവർക്കായി രാത്രി 11 മണി മുതൽ പുലർച്ചെ 2 മണി വരെ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. മെട്രോ സമയക്രമത്തിൽ വരുത്തിയ മാറ്റം അനുസരിച്ച് വൈറ്റ്ഫീൽഡിലേക്കുള്ള അവസാന ട്രെയിൻ രാത്രി 12:30-നും…
Read Moreബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ
ബെംഗളൂരു: നഗരത്തിൽ ഒരു മാസമായി തുടരുന്ന ഓട്ടോ എൽപിജി (LPG) ക്ഷാമം ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ജീവിതം വഴിമുട്ടിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സമാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ഇതോടെ സ്വകാര്യ ഗ്യാസ് ഏജൻസികൾ ഇന്ധനവില കുത്തനെ ഉയർത്തിയത് സാധാരണക്കാരായ ഡ്രൈവർമാരെ കടക്കെണിയിലാക്കിയിരിക്കുകയാണ്. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഐഒസിഎൽ (IOCL), ബിപിസിഎൽ (BPCL) പമ്പുകളിൽ ലിറ്ററിന് 89.35 രൂപ മുതൽ 89.52 രൂപ വരെയാണ് വിലയെങ്കിൽ, സ്വകാര്യ പമ്പുകളിൽ ഇത് 120 രൂപ വരെയായി ഉയർന്നു. വരും ദിവസങ്ങളിൽ സ്വകാര്യ ഏജൻസികൾ…
Read Moreകുട്ടി കള്ളനും ‘ലേഡി’ ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ കോണനകുണ്ടെയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. ഒരാൾ പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ നാലുപേരാണ് പിടിയിലായത്. രണ്ട് വ്യത്യസ്ത മോഷണക്കേസുകളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 5-നാണ് മൂന്ന് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പ്രായപൂർത്തിയാകാത്ത ഒരാളുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്ന് ഇവർ സമ്മതിച്ചു. ഇതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും നിരീക്ഷണ…
Read Moreഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ
ബെംഗളൂരു: പാചകവാതകത്തിന്റെയും (LPG) മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലവർദ്ധനയെത്തുടർന്ന് ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണവില വർദ്ധിപ്പിച്ചു. മിക്ക ഹോട്ടലുകളിലും അഞ്ച് മുതൽ പത്ത് ശതമാനം വരെ വിലവർദ്ധനവ് നിലവിൽ വന്നു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാധാരണയായി നടത്തുന്ന വിലപരിഷ്കരണം ഇത്തവണ നിലവിലെ പ്രതിസന്ധി മൂലം നേരത്തെയാക്കുകയായിരുന്നുവെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു. സാധാരണ ഗതിയിൽ അഞ്ച് ശതമാനം വർദ്ധനവ് വരുത്താറുള്ള സ്ഥാനത്ത് ഇത്തവണ അത് എട്ട് ശതമാനം വരെയായിട്ടുണ്ട്. എന്നാൽ ഉപഭോക്താക്കളെ അമിതമായി ബുദ്ധിമുട്ടിക്കാതിരിക്കാൻ പത്ത് ശതമാനത്തിന് മുകളിൽ വില വർദ്ധിപ്പിക്കില്ലെന്ന് ബൃഹത് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ…
Read Moreമദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!
ബെംഗളൂരു: മഹദേവപുരയിൽ കാർ ഷോറൂം ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് ടെസ്റ്റ് ഡ്രൈവിനിടെയുണ്ടായ അപകടത്തിൽ നാല് വാഹനങ്ങൾ തകർന്നു. മദ്യപിച്ചെത്തിയ ആൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ വിട്ടുനൽകിയതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ പരിക്കേറ്റ ഒരാളുടെ കാൽ ഒടിഞ്ഞു. ഏപ്രിൽ 12-നാണ് വിഘ്‌നേശ്വർ നഗറിലെ മഹീന്ദ്ര ഷോറൂമിൽ നിന്ന് കാർ വാങ്ങാനെത്തിയ അഭിലാഷ് എന്നയാൾക്ക് ജീവനക്കാർ വാഹനം നൽകിയത്. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും ജീവനക്കാർ ടെസ്റ്റ് ഡ്രൈവിനായി വാഹനം വിട്ടുനൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച അഭിലാഷ് റോഡരികിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങളിൽ ഇടിച്ചു. ഇയാൾ ഓടിച്ച…
Read More