കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം

ബംഗളുരു : കർണാടകയിലെ യാദ്ഗിരി ജില്ലയിൽ കാറും സ്വകാര്യ ബസും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ആറുപേർ മരിച്ചു. സുരപുര താലൂക്കിലെ ദേവപൂരിന് സമീപം വെള്ളിയാഴ്ചയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചു. യാദ്ഗിരിയിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കാറും ബെംഗളൂരുവിൽ നിന്ന് കലബുറഗിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. അതിശക്തമായ ഇടിക്കുപിന്നാലെ ഇരുവാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ കാറിനുള്ളിൽ കുടുങ്ങിയവരെ…

Read More

ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

ബെംഗളൂരു: ഗാർഡൻ സിറ്റിയുടെ വികസനത്തിനും പരിപാലനത്തിനുമായി സർക്കാർ പ്രതിദിനം 100 കോടിയിലധികം രൂപ ചെലവഴിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. സന്നദ്ധ സംഘടനയായ ‘ജനഗ്രഹ’ നടത്തിയ പഠനത്തിലാണ് നഗരത്തിലെ വികസന ഏജൻസികളുടെ ഭീമമായ സാമ്പത്തിക കണക്കുകൾ പുറത്തുവന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ നഗരത്തിനായി മാത്രം 38,455 കോടി രൂപ ചെലവഴിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത്രയും വലിയ തുക വിനിയോഗിച്ചിട്ടും നഗരത്തിലെ റോഡുകളിലെ കുഴികൾക്കും ഗതാഗതക്കുരുക്കിനും കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകാത്തത് എന്തുകൊണ്ടെന്ന ചോദ്യം ശക്തമാകുകയാണ്. നഗരത്തിലെ പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനമായ ബിബിഎംപി…

Read More

പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്

ബെംഗളൂരു: കന്നഡ നടൻ ഉപേന്ദ്ര തന്റെ രാഷ്ട്രീയ പാർട്ടിയായ പ്രജകീയയുടെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കി. ഓരോ നിയമസഭാ മണ്ഡലങ്ങളിലുമുള്ള പാർട്ടി പ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന സൈറ്റിൽ ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാനുള്ള പ്രത്യേക സംവിധാനവുമുണ്ട്. ആരോഗ്യ-തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ മുതൽ അടിസ്ഥാന സൗകര്യ വികസനം വരെയുള്ള കാര്യങ്ങൾ ഇതിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. തിങ്കളാഴ്ച വൈകുന്നേരത്തോടെ 15,000-ലധികം പൗരന്മാരും ടിക്കറ്റ് ആഗ്രഹിക്കുന്ന 250 അപേക്ഷകരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ കർശനമായ നിബന്ധനകളോടെയുള്ള സത്യവാങ്മൂലത്തിൽ ഒപ്പിടേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും…

Read More

വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന വീടുകളില്‍ വിള്ളല്‍. ആദ്യഘട്ടത്തില്‍ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകള്‍ക്കാണ് വിള്ളല്‍. ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് വിവരം. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ദുരന്തബാധിതര്‍ പറഞ്ഞു. 178 വീടുകള്‍ എങ്കിലും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്. കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമര്‍ശനമുണ്ട്. തനിക്ക് ലഭിച്ച വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണെന്ന് ചൂരല്‍മല സ്വദേശി നൗഫലും പ്രതികരിച്ചു. മഴപെയ്തപ്പോള്‍ വെള്ളം ചോര്‍ന്നിറങ്ങി എന്നും പരാതിയുണ്ട്.

Read More

കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി

ചെന്നൈ : കനത്ത ചൂടിനെത്തുടർന്ന് അണികൾ കുഴഞ്ഞുവീണതോടെ തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. തിരുപ്പൂർ ജില്ലയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയാണ് പോലീസ് നിർദേശത്തെത്തുടർന്ന് ഒഴിവാക്കിയത്. ചൂടും തിരക്കും താങ്ങാനാവാതെ 13 സ്ത്രീകളടക്കം 15 പേർ ബോധരഹിതരായ പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തിടെ കരൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിൽ 41 പേർ മരിച്ച സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തിയാണ് പോലീസ് ഇടപെടൽ നടത്തിയത്. തിരുപ്പൂരിൽ വിജയ് എത്തുമെന്നറിഞ്ഞ് രാവിലെ പത്ത് മണി മുതൽ തന്നെ…

Read More

രുചിയുടെ ‘മഹാരാജാവ്’ എത്തി; തീരദേശത്തെ ചന്തകളിൽ ഇനി ‘ഇഷ്വാണ’യുടെ വാഴ്ച.

ബെംഗളൂരു: അറബിക്കടലിന്റെ തിരമാലകളിൽ കുളിരുകാറ്റ് വീശിത്തുടങ്ങുന്ന ഒക്ടോബർ മാസം ഉത്തര കന്നഡയിലെ മത്സ്യത്തൊഴിലാളികൾക്കും ഭക്ഷണപ്രേമികൾക്കും വെറുമൊരു മാസമല്ല. അത് കടലിലെ രാജാവായ ‘ഇഷ്വാണ’യുടെ (നെയ്മീൻ/സീർ ഫിഷ്) വരവറിയിക്കുന്ന ആഘോഷകാലമാണ്. ഗോകർണത്തെ മീൻചന്തകളിൽ ഇപ്പോൾ എവിടെ കേട്ടാലും ‘ഇഷ്വാണ’ എന്ന പേര് മാത്രമാണ് മുഴങ്ങുന്നത്. മെയ് മാസം വരെ നീണ്ടുനിൽക്കുന്ന ഈ സീസണിൽ തീരദേശത്തെ അടുക്കളകളിലും ഹോട്ടലുകളിലും പ്രധാന ചർച്ചാവിഷയം ഈ വലിയ മീൻ തന്നെ. രുചിയുടെ തമ്പുരാൻ, വിപണിയുടെ ആവേശം മത്തിയും അയലയും സുലഭമാണെങ്കിലും മീൻചന്തയിലെ യഥാർത്ഥ ക്രൗഡ് പുള്ളർ ഇഷ്വാണ തന്നെയാണ്. ഏകദേശം…

Read More

കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നു. വടക്കൻ കർണാടകയിലെ ജില്ലകളിൽ സൂര്യതാപം അസഹനീയമായ നിലയിലേക്ക് ഉയർന്നതോടെ ജനജീവിതം ദുസ്സഹമായി. കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാനാണ് സാധ്യത. കലബുറഗിയിൽ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ ജില്ലയായി കലബുറഗി മാറി. യാദ്ഗിറിൽ താപനില 42 ഡിഗ്രി കടന്നതോടെ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത 3 ദിവസം നിർണായകം ബാഗൽകോട്ട്, വിജയപുര, കലബുറഗി, റായ്ച്ചൂർ എന്നീ ജില്ലകളിൽ അടുത്ത 48 മുതൽ 72…

Read More

വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ

വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആർക്കും ആരെയും എന്ത് വേണമെങ്കിലും ചെയ്യാമെന്നും എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിഴിഞ്ഞം സംഭവത്തിലെ വിഡിയോ ഇപ്പോൾ കാണുവാനിടയായി. എന്തു മൈ…. ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം..ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്.. പിന്നെ എന്തിനാണ്…

Read More

വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചവിട്ടേറ്റാണ് വാരിയെല്ല് ഒടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. ബാറിനുളളിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നത് അന്വേഷിക്കും. പിടികൂടുമ്പോള്‍ പ്രതിയായ അനന്തുവിനൊപ്പം ഉണ്ടായിരുന്ന യുവാവിനുവേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

Read More

ഓഫീസ് കാന്റീനിലെ പ്രാതൽ ‘വിഷമായി’; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

ബെംഗളൂരു: ദേവനഹള്ളിയിലുള്ള സ്വകാര്യ കമ്പനി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 97 ജീവനക്കാരെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടത്. വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ഇവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഇഡ്ഡലിയും വടയും ഉച്ചയ്ക്ക് സാമ്പാറും ചോറുമാണ് ജീവനക്കാർ കഴിച്ചത്. അന്ന് രാത്രിയോടെ പലർക്കും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും ബുധനാഴ്ച രാവിലെയായപ്പോഴേക്കും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ജീവനക്കാരുടെ ആരോഗ്യനില…

Read More