കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം

ബംഗളുരു : കർണാടകയിലെ യാദ്ഗിരി ജില്ലയിൽ കാറും സ്വകാര്യ ബസും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ആറുപേർ മരിച്ചു. സുരപുര താലൂക്കിലെ ദേവപൂരിന് സമീപം വെള്ളിയാഴ്ചയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചു.

യാദ്ഗിരിയിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കാറും ബെംഗളൂരുവിൽ നിന്ന് കലബുറഗിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. അതിശക്തമായ ഇടിക്കുപിന്നാലെ ഇരുവാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനായില്ല.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സുരപുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു. അമിതവേഗതയാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts