ബെളഗാവി വിഭജിക്കണം: ജില്ലയിലെ എംഎല്‍എമാര്‍

ബെംഗളൂരു ഭരണസൗകര്യാര്‍ഥം ബെളഗാവിയെ വിഭജിക്കണമെന്ന് ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ ഒന്നടങ്കം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി മന്ത്രി സതീഷ് ജാര്‍ക്കി ഹോളി പറഞ്ഞു. ഇനി തീരുമാനം മെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. ചിക്കോഡിയെ മറ്റൊരു ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശീതകാല സമ്മേളനത്തില്‍ കക്ഷിഭേദമെന്യേ ജില്ലയില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരും ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധ യില്‍പ്പെടുത്തിയിരുന്നു. ജില്ലയെ മൂന്നായി വിഭജിക്കണമെന്ന നിര്‍ദേശം താനും സര്‍ക്കാരിനു മുന്നില്‍ വച്ചതായും സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. ബെളഗാവി ജില്ലയില്‍ 18 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2023ലെ തിരഞെഞ്ഞെടുപ്പില്‍ ഇതില്‍ 11…

Read More

ഉളളതൊന്നും പോരാ; വിവാഹമോചന വാർത്തകൾക്കിടയിൽ തൃഷയ്‌ക്കൊപ്പം ‘ട്വിന്നിങ്’ ലുക്കിൽ ചടങ്ങിലെത്തി വിജയ്

ഗോസിപ്പുകളും അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ, ചെന്നൈയിൽ നടന്ന പ്രമുഖ നിർമ്മാതാവിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ തെന്നിന്ത്യൻ താരം വിജയും നടി തൃഷയും ഒരുമിച്ച് എത്തിയത് തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. നിർമ്മാതാക്കളായ കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ വിരുന്നിനാണ് ഇരുവരും എത്തിയത്. ബീജ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ‘ട്വിന്നിങ്’ ലുക്കിലായിരുന്നു വിജയും തൃഷയും. തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു സൂപ്പർതാരം വിജയും ഭാര്യ സംഗീതയും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്നത്. ഈ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിൽ, നടി തൃഷയ്‌ക്കൊപ്പം…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ;

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യാർത്ഥം പ്രധാന റൂട്ടുകളിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ മാറ്റങ്ങൾ വരുത്തി. മാർച്ച് 15 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മാധ്യമക്കുറിപ്പിലൂടെ അറിയിച്ചു. കാച്ചെഗുഡ-യശ്വന്ത്പൂർ, ബെംഗളൂരു-കലബുറഗി എന്നീ റൂട്ടുകളിലെ ട്രെയിനുകൾക്കാണ് ഈ മാറ്റം ബാധകം. പുതുക്കിയ സമയക്രമം ഒറ്റനോട്ടത്തിൽ: 1. യശ്വന്ത്പൂർ – കാച്ചെഗുഡ (20704): ഹിന്ദുപൂർ സ്റ്റേഷനിൽ നിലവിലെ സമയമായ 15:48-ന് പകരം 15:55-ന് എത്തും. 15:57-ന് പുറപ്പെടും. 2. കാച്ചെഗുഡ – യശ്വന്ത്പൂർ (20703): ഹിന്ദുപൂർ സ്റ്റേഷനിൽ നിലവിലെ…

Read More

വനിതാ ഗസ്റ്റ് ലക്ചറർമാർക്ക് 90 ദിവസത്തെ പ്രസവാവധി പ്രഖ്യാപിച്ചു; വിദ്യാർത്ഥിനികൾക്കായി ‘ദീപിക’ സ്കോളർഷിപ്പും

ബെംഗളൂരു: കർണാടകയിലെ സർക്കാർ കോളേജുകളിൽ ജോലി ചെയ്യുന്ന വനിതാ ഗസ്റ്റ് ലക്ചറർമാർക്ക് ആശ്വാസവാർത്തയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകൾ, പോളിടെക്നിക്കുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ ഗസ്റ്റ് ലക്ചറർമാർക്ക് ഇനി മുതൽ 90 ദിവസത്തെ പ്രസവാവധി ലഭിക്കും. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ഈ സുപ്രധാന തീരുമാനം. പ്രധാന തീരുമാനങ്ങൾ: പ്രസവാവധി: ഗസ്റ്റ് ലക്ചറർമാർക്ക് വ്യക്തമായ പ്രസവാവധി ആനുകൂല്യങ്ങൾ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചാണ് സർക്കാർ നടപടി. അടുത്ത അധ്യയന വർഷം മുതൽ ഈ ആനുകൂല്യം നിലവിൽ വരും. ഇത്…

Read More

കുട്ടികളുടെ സുരക്ഷയ്ക്ക് കർണാടകയുടെ ‘ഡിജിറ്റൽ കവചം’; 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചു

ബെംഗളൂരു: കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്നും സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കർണാടക സർക്കാർ നിർണ്ണായക നടപടി സ്വീകരിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപനം നടത്തി. ഇതോടെ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃകയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറും. അമിതമായ മൊബൈൽ ഉപയോഗവും ഡിജിറ്റൽ ആസക്തിയും കുട്ടികളിൽ ഗുരുതരമായ മാനസിക-സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി സർക്കാർ കണ്ടെത്തി. ഫിൻലാൻഡ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ…

Read More

കർണാടക ബജറ്റ് 2026 ഹൈലൈറ്റുകൾ: മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച 2026-27 ബജറ്റിന്റെ 3 മണിക്കൂർ 5 മിനിറ്റ് ദൈർഘ്യമുള്ള പ്രധാന ഭാഗങ്ങൾ ഇതാ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പത്തൊമ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിലെ പതിനേഴാമത് ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. 4.48 ലക്ഷം കോടി രൂപയുടെ ബൃഹത്തായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40,000 കോടി രൂപയുടെ വർധനവാണ് ബജറ്റ് വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്. പ്രധാന കണക്കുകൾ ഒറ്റനോട്ടത്തിൽ: ബജറ്റ് വലിപ്പം: 4.48 ലക്ഷം കോടി രൂപ. വരുമാന ലക്ഷ്യം (2026-27): 3.15 ലക്ഷം കോടി രൂപ. മുദ്രാവാക്യം: “എല്ലാവരെയും ശാക്തീകരിക്കുക, അവസരങ്ങൾ തുറക്കുക, പുതിയ കർണാടക കെട്ടിപ്പടുക്കുക.” ശ്രദ്ധേയമായ ബജറ്റ് അവതരണം 70 പിന്നിട്ട…

Read More

സനാതനധര്‍ മം ഒരിക്കലും നശിക്കില്ല: ഉപരാഷ്ട്രപതി

ബെംഗളുരു രാജ്യത്തു നിന്ന് സനാതന ധര്‍മത്തെ ഒരിക്കലും തുടച്ചുനീക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ പറഞ്ഞു. ബെളഗാവി ചിക്കോഡിയിലെ യെദൂര്‍ വീരഭദ്രേശ്വര ക്ഷേത്ര ഗോപുരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ ഉയര്‍ത്തെഴുന്നേല്‍പിന്റെ നിമിഷമാണിത്. ഭാരതം വെറുമൊരു രാഷ്ട്രമല്ല. മറിച്ച് ജീവിക്കുന്ന നാഗരികതയാണ്. വേദജ്ഞാനങ്ങള്‍ ആദ്യമായി മുഴങ്ങിക്കേട്ട മണ്ണാണിത്. മനുഷ്യരാശിയിലേക്ക് നൈതികത പകര്‍ത്തിയ ഭഗവദ്ഗീതയുടെ ആഴമേറിയ സന്ദേശമാണ് ഈ പുണ്യഭൂമിയില്‍ നിറഞ്ഞു നില്‍ക്കുന്നതെ ന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.  

Read More

ജാമ്യം റദ്ദാക്കണമെന്ന ഹരജി; മറുപടി നൽകാൻ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണസംഘം നൽകിയ ഹരജിയിൽ മറുപടി നൽകാൻ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇത് രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം നീട്ടി ചോദിക്കുന്നത്. ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ്, രണ്ടാമത് പരാതിനൽകിയ അതിജീവിത അന്വേഷണ സംഘത്തെ സമീപിരുന്നു. തന്നെ ഫോണിൽ‌ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കേസ് ഇന്ന്…

Read More

മാനദണ്ഡം പാലിച്ചില്ല അറസ്റ്റിലായ 2 നൈജീരിയക്കാരെ വിട്ടയയ്ക്കണമെന്ന് ഹൈക്കോടതി

ബെംഗളുരു അറസ്റ്റ് മാനദണ്ഡം പൊലീസ് പാലിച്ചില്ലെന്ന ഹര്‍ജിയില്‍ 2 നൈജീരിയന്‍ സ്വദേശികളെ വിട്ടയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഇവരെ അടിയന്തരമായി നാടുകടത്താനും നിര്‍ദേശിച്ചു. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നൈജീരിയക്കാരായ എമേക്ക ജയിംസ് (39), യുഡെറിക്ക ഫിദേലിസ് (34) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ നടപടി. നര്‍കോട്ടിക്‌സ് നിയമം ചുമത്തിയുള്ള തങ്ങളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം. ഭരണഘടനയുടെ 22(1) വകുപ്പു പ്രകാരം അറസ്റ്റിലാകുന്നയാളെ ഇതിന്റെ യഥാര്‍ഥ കാരണം പൊലീസ് അറിയിക്കണം. ഈ അവകാശം വിദേശപൗരന്മാര്‍ക്കും ബാധകമാ ണെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ്…

Read More

ടാങ്കർ ലോറികളോട് വിട; ജലക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റുകൾ; മാതൃകയായി ഈ നീക്കം

ബെംഗളൂരു: കഠിനമായ വേനൽക്കാലം മുന്നിലെത്തി നിൽക്കെ, നഗരത്തിലെ ജലക്ഷാമത്തെ ശാസ്ത്രീയമായ ജലസംരക്ഷണ മാർഗങ്ങളിലൂടെ പ്രതിരോധിക്കുകയാണ് ബെംഗളൂരുവിലെ പ്രമുഖ അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ. ഐ.ഐ.എസ്.സി (IISc) നടപ്പിലാക്കിയ എഐ അധിഷ്ഠിത പഠനത്തിൽ നഗരത്തിലെ 65 വാർഡുകളിൽ വരും മാസങ്ങളിൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഹെബ്ബാൾ, സഞ്ജയ് നഗർ, കോറമംഗല തുടങ്ങി 10 പ്രധാന ഇടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ടാങ്കർ വെള്ളത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്തത നേടാനുള്ള അപ്പാർട്ട്മെന്റുകളുടെ നീക്കം ശ്രദ്ധേയമാകുന്നത്. സ്വയംപര്യാപ്തതയുടെ പാഠം: സെഞ്ച്വറി സരസ് യലഹങ്ക ന്യൂ ടൗണിലെ സെഞ്ച്വറി സരസ്…

Read More
Click Here to Follow Us