ജസ്‍ലിയയുടെ മരണം: അപകടം നടന്ന് ഏഴാം ദിവസം പ്രതി ഡോ.സിറിയക് വാഗമണ്ണിലെ റിസോർട്ടിൽനിന്നു പിടിയിൽ

വാഗമൺ: വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ‍ഡോ. സിറിയക് അറസ്റ്റിൽ. വാഗമണ്ണിലെ റിസോർട്ടിൽനിന്നാണ് ‍ഡോ. സിറിയക്കിനെ പൊലീസ് പിടികൂടിയത്. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. റിസോർട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത സിറിയക്കിനെ ഉടൻ അങ്കമാലി പൊലീസിനു കൈമാറും. അപകടം നടന്ന് ഏഴാം ദിവസമാണ് സിറിയക് പിടിയിലാവുന്നത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നേരത്തേ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ജോർജനെ…

Read More

ടെക്കി ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍ സ്ത്രീധന പീഡനം എന്ന് ആരോപണം

ബെംഗളുരു: ടെക്കി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. സോലദേവനഹള്ളിയില്‍ താമസിക്കുന്ന സുഷമ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പുനീത് കുമാറിനെയാണ് പൊലീസ് പിടികൂടിയത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് സുഷമയുടെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. 5 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സത്രീധനം നല്‍കിയത് കുറവാണെന്ന് ആരോപിച്ച് പുനീതും അമ്മയും സുഷമയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയില്‍ പറയു  

Read More

ജസ്‍ലിയയുടെ മരണത്തിൽ പ്രതി സിറിയക്കിന്റെ പിതാവ് അറസ്റ്റിൽ

കൊച്ചി: വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ‍ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. സിറിയക്കിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിൽ കഴിയുന്ന സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും. അപകടം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ്…

Read More

“ഒറ്റയ്ക്ക് ജീവിച്ചു മടുത്തു, എനിക്കൊരു കൂട്ട് വേണം”; പുനർവിവാഹ ആഗ്രഹം പരസ്യമാക്കി രേണു സുധി

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ ഹാസ്യനടൻ കൊല്ലം സുധിയുടെ വിയോഗത്തിന് പിന്നാലെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഭാര്യ രേണു സുധി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പരസ്യമായി പങ്കുവെച്ചത്. സുധിയുടെ മരണശേഷം മക്കൾക്കൊപ്പം ജീവിക്കുന്ന രേണു നേരിട്ട വലിയ സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയെന്നോണമാണ് ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. “മക്കളെ സ്നേഹിക്കുന്ന ഒരാൾ വരണം” ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണു മനസ്സ് തുറന്നത്. “ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ…

Read More

സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ

ഡല്‍ഹി∙ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ്‌ നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ‌ സര്‍വീസ് നടത്തും. ഇന്‍ഡിഗോ: ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ‌ ബന്ധിപ്പിച്ച് ഇന്ന് 34…

Read More

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ നേതാക്കൾ സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ട്രംപ്; ഒരു ചർച്ചയ്ക്കും ഇല്ലെന്ന് അബ്ബാസ് അരഗ്ചി

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനിയൻ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈകിപ്പോയെന്നും യുദ്ധം തുടരാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളി. ഇറാൻ അൽപം വൈകിപ്പോയെന്നും യുദ്ധം ചെയ്യാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയഭാവി പുനർനിർമ്മിക്കാൻ സഹായിക്കാൻ ഇറാനിയൻ നയതന്ത്രജ്ഞരോട് ട്രംപ് ആവശ്യപ്പെട്ടു. വലിയ സാധ്യതകളുള്ള പുതിയതും മികച്ചതുമായ ഇറാനെ സൃഷ്ടിക്കാൻ അവരുടെ സഹായം ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ വ്യോമസേനയും നാവികസേനയും വ്യോമപ്രതിരോധസംവിധാനങ്ങളും തകർക്കപ്പെട്ടുവെന്നും ട്രംപ് പറയുന്നു. മൂന്നു…

Read More

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരിൽ വൻ അഴിച്ചുപണി: ആർ.എൻ. രവി ബംഗാളിലേക്ക്; സി.വി. ആനന്ദബോസ് രാജിവെച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി. സി വി ആനന്ദബോസിന്റെ രാജിയ്ക്ക് പിന്നാലെയാണ് നടപടി. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്‌നാടിന്റെ ചുമതല കൂടി നല്‍കി. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും മാറ്റിയിട്ടുണ്ട്. ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരുന്ന ശിവ് പ്രതാപ് ശുക്ലയെ തെലുങ്കാന ഗവര്‍ണറായി നിയമിച്ചു. തെലുങ്കാന ഗവര്‍ണറായിരുന്ന ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. നാഗാലന്‍ഡ് ഗവര്‍ണറായി നന്ദ കിഷോര്‍ യാദവിനെ നിയമിച്ചു. ബിഹാര്‍ ഗവര്‍ണറായി സയ്യിദ് അതാ ഹസ്നൈനെ നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍…

Read More

മക്കളുടെ പരീക്ഷാക്കാലം: രക്ഷിതാക്കൾക്ക് ‘സ്റ്റഡി ലീവി’ന് അർഹതയുണ്ടെന്ന് ഹൈക്കോടതി

ബെംഗളൂരു: സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് മക്കളുടെ പരീക്ഷാ തയാറെടുപ്പിനായി അവധിക്ക് അർഹതയുണ്ടെന്ന് ബെംഗളൂരു ഹൈക്കോടതി. പരീക്ഷാ ദിവസങ്ങളിൽ മാത്രമല്ല, പഠനത്തിനായി തയാറെടുക്കുന്ന (Study Leave) ദിവസങ്ങളിലും ചൈൽഡ് കെയർ ലീവ് (CCL) അനുവദിക്കണമെന്ന് കോടതി വ്യക്തമാക്കി. അവധി അനുവദിച്ച കേന്ദ്ര ഭരണ ട്രൈബ്യൂണൽ (സിഎടി) ഉത്തരവിനെ ചോദ്യം ചെയ്തു കേന്ദ്ര ഐടി മന്ത്രാലയവും ബെംഗളൂരുവിലെ സി–ഡാക്കും (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്) നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസുമാരായ എസ്.ജി.പണ്ഡിറ്റും കെ.വി.അരവിന്ദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിബിഎസ്ഇ പരീക്ഷകൾക്കു തയാറെടുക്കുന്ന 2…

Read More

സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം: 55 സിറ്റിങ് എംഎൽഎമാർ വീണ്ടും ജനവിധി തേടും; മുഴുവൻ പട്ടികയറിയാൻ വായിക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. കഴിഞ്ഞ തവണ മത്സരിച്ച 81 സീറ്റുകളിൽ ഭൂരിഭാഗം ഇടങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞു. പത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഇതിൽ കെ.കെ.ശൈലജയും (മട്ടന്നൂർ) കെ.എൻ.ഉണ്ണിക്കൃഷ്ണനും (വൈപ്പിൻ) മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളിൽ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയാരെന്നു മനസ്സിലാക്കിയശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും. തിരുവനന്തപുരം ജില്ലയിലെ 10 സിപിഎം എംഎൽഎമാരും മത്സരിക്കും. കോഴിക്കോട്,…

Read More

വീണ്ടും ആഗോള അംഗീകാരത്തിന് അർഹമായി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു:ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച ‘അറൈവല്‍’ വിമാനത്താവളമെന്ന ബഹുമതി സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ വേള്‍ഡിന്റെ 2025-ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി പുരസ്‌കാരങ്ങളിലാണ് ബെംഗളൂരു വീണ്ടും ഒന്നാമതെത്തിയത്. വിമാനമിറങ്ങുന്ന യാത്രക്കാർക്കുള്ള സേവനങ്ങൾ, ശുചിത്വം, ബാഗേജ് പരിശോധന, ഡിജിറ്റൽ സേവനങ്ങൾ, വിശ്രമസൗകര്യം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. 2020 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം ഈ ആഗോള ബഹുമതി നിലനിര്‍ത്തുന്ന ലോകത്തിലെ ഏക വിമാനത്താവളമെന്ന ഖ്യാതിയും ഇതോടെ ബെംഗളൂരുവിന് സ്വന്തമായി. മുൻ വർഷത്തെ അപേക്ഷിച്ച് സേവനങ്ങളുടെ…

Read More
Click Here to Follow Us