വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരിൽ വൻ അഴിച്ചുപണി: ആർ.എൻ. രവി ബംഗാളിലേക്ക്; സി.വി. ആനന്ദബോസ് രാജിവെച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി. സി വി ആനന്ദബോസിന്റെ രാജിയ്ക്ക് പിന്നാലെയാണ് നടപടി. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്‌നാടിന്റെ ചുമതല കൂടി നല്‍കി. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും മാറ്റിയിട്ടുണ്ട്.

ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരുന്ന ശിവ് പ്രതാപ് ശുക്ലയെ തെലുങ്കാന ഗവര്‍ണറായി നിയമിച്ചു. തെലുങ്കാന ഗവര്‍ണറായിരുന്ന ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. നാഗാലന്‍ഡ് ഗവര്‍ണറായി നന്ദ കിഷോര്‍ യാദവിനെ നിയമിച്ചു.

ബിഹാര്‍ ഗവര്‍ണറായി സയ്യിദ് അതാ ഹസ്നൈനെ നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. അരഞ്ജിത് സിംഗ് സന്ധുവിനെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സി വി ആനന്ദ ബോസ് രാജിവെക്കുകയായിരുന്നു. രാജിക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഗവര്‍ണറുടെ ഓഫീസിലെ തന്റെ സമയം അവസാനിച്ചുവെന്ന് മാത്രമാണ് അദ്ദേഹം നിലവില്‍ പ്രതികരിച്ചിട്ടുള്ളത്.

അതിനിടെ നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പുതിയ ബംഗാള്‍ ഗവര്‍ണര്‍ എന്ന് മമതാ ബാനര്‍ജി അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ രാജി ഞെട്ടിച്ചുവെന്നും മമത ബാനര്‍ജി പ്രതികരിച്ചു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ സമ്മര്‍ദം സിവി ആനന്ദ ബോസിന് ഉണ്ടായിരുന്നോ എന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും രാഷ്ട്രതി ദ്രൗപതി മുര്‍മു ബംഗാള്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ആനന്ദ ബോസിന്റെ രാജി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts