സനാതനധര്‍ മം ഒരിക്കലും നശിക്കില്ല: ഉപരാഷ്ട്രപതി

ബെംഗളുരു രാജ്യത്തു നിന്ന് സനാതന ധര്‍മത്തെ ഒരിക്കലും തുടച്ചുനീക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ പറഞ്ഞു.

ബെളഗാവി ചിക്കോഡിയിലെ യെദൂര്‍ വീരഭദ്രേശ്വര ക്ഷേത്ര ഗോപുരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ ഉയര്‍ത്തെഴുന്നേല്‍പിന്റെ നിമിഷമാണിത്.

ഭാരതം വെറുമൊരു രാഷ്ട്രമല്ല. മറിച്ച് ജീവിക്കുന്ന നാഗരികതയാണ്. വേദജ്ഞാനങ്ങള്‍ ആദ്യമായി മുഴങ്ങിക്കേട്ട മണ്ണാണിത്.

  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി

മനുഷ്യരാശിയിലേക്ക് നൈതികത പകര്‍ത്തിയ ഭഗവദ്ഗീതയുടെ ആഴമേറിയ സന്ദേശമാണ് ഈ പുണ്യഭൂമിയില്‍ നിറഞ്ഞു നില്‍ക്കുന്നതെ ന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts