യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ;

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യാർത്ഥം പ്രധാന റൂട്ടുകളിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ മാറ്റങ്ങൾ വരുത്തി. മാർച്ച് 15 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മാധ്യമക്കുറിപ്പിലൂടെ അറിയിച്ചു. കാച്ചെഗുഡ-യശ്വന്ത്പൂർ, ബെംഗളൂരു-കലബുറഗി എന്നീ റൂട്ടുകളിലെ ട്രെയിനുകൾക്കാണ് ഈ മാറ്റം ബാധകം.

പുതുക്കിയ സമയക്രമം ഒറ്റനോട്ടത്തിൽ:
1. യശ്വന്ത്പൂർ – കാച്ചെഗുഡ (20704):
ഹിന്ദുപൂർ സ്റ്റേഷനിൽ നിലവിലെ സമയമായ 15:48-ന് പകരം 15:55-ന് എത്തും. 15:57-ന് പുറപ്പെടും.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

2. കാച്ചെഗുഡ – യശ്വന്ത്പൂർ (20703):
ഹിന്ദുപൂർ സ്റ്റേഷനിൽ നിലവിലെ സമയമായ 12:08-ന് പകരം 12:17-ന് എത്തിച്ചേരും. 12:19-ന് യാത്ര തുടരും.

3. കലബുറഗി – SMVT ബെംഗളൂരു (22231):

ശ്രീ സത്യസായി പ്രശാന്തി നിലയം: 11:02-ന് പകരം 11:13-ന് എത്തും. 11:15-ന് പുറപ്പെടും.

യെലഹങ്ക: 12:28-ന് പകരം 12:58-ന് എത്തും. 13:00-ന് പുറപ്പെടും.

4. SMVT ബെംഗളൂരു – കലബുറഗി (22232):

യെലഹങ്ക: 15:05-ന് പകരം 15:09-ന് എത്തും. 15:11-ന് പുറപ്പെടും.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ശ്രീ സത്യസായി പ്രശാന്തി നിലയം: 16:23-ന് പകരം 16:45-ന് എത്തും. 16:47-ന് പുറപ്പെടും.

ഈ മാറ്റങ്ങൾ പരിഗണിച്ച് യാത്രക്കാർ തങ്ങളുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts