പൊതുദർശനം ഇന്ദിരാനഗറിൽ; പിന്നീട് കേരളത്തിലേക്ക്.

ബെംഗളൂരു : ഇന്ന് പുലർച്ചെ നഗരത്തിലെ ചിൻമയ മിഷൻ ആശുപത്രിയിൽ അന്തരിച്ച കേരള രാഷ്ട്രീയത്തിലെ അതികായൻ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം ആദ്യം ഇന്ദിരാനഗറിലെ ടി. ജോണിൻ്റെ വീട്ടിൽ പൊതു ദർശനത്തിന് വക്കും.

നഗരത്തിലെ എച്ച്.ജി.സി അർബുദ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഇവിടെയാണ് ഉമ്മൻ ചാണ്ടിയും കുടുംബവും താമസിച്ചിരുന്നത്.

  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

ചിൻമയ മിഷൻ ആശുപത്രിയിൽ എംബാം നടപടികൾ തുടരുകയാണ്.

പ്രതിപക്ഷ നേതാക്കളുടെ സമ്മേളനം നഗരത്തിൽ നടക്കുന്നതിനാൽ പ്രധാന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഇന്ദിരാ നഗറിൽ എത്തിയേക്കും.

തുടർന്ന് എയർ ആംബുലൻസിൽ കേരളത്തിലേക്ക് കൊണ്ടു പോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts