കുട്ടികളുടെ സുരക്ഷയ്ക്ക് കർണാടകയുടെ ‘ഡിജിറ്റൽ കവചം’; 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചു

ബെംഗളൂരു: കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്നും സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കർണാടക സർക്കാർ നിർണ്ണായക നടപടി സ്വീകരിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപനം നടത്തി. ഇതോടെ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃകയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറും.

അമിതമായ മൊബൈൽ ഉപയോഗവും ഡിജിറ്റൽ ആസക്തിയും കുട്ടികളിൽ ഗുരുതരമായ മാനസിക-സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി സർക്കാർ കണ്ടെത്തി. ഫിൻലാൻഡ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഈ ദിശയിൽ സ്വീകരിച്ച നടപടികൾ പഠിച്ച ശേഷമാണ് കർണാടക സർക്കാർ തീരുമാനമെടുത്തത്. മൊബൈൽ ആസക്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളും നിയമസഭയിൽ ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചകളും ഈ തീരുമാനത്തിന് അടിത്തറയായി.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

പദ്ധതികൾ ഇങ്ങനെ:
പ്രായാധിഷ്ഠിത നിയന്ത്രണം: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം വരും.

ഡിജിറ്റൽ ഡീടോക്സിഫിക്കേഷൻ: കുട്ടികളെ സ്ക്രീനുകളിൽ നിന്ന് മാറ്റി ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ശീലങ്ങളിലേക്ക് നയിക്കാൻ ‘ഡിജിറ്റൽ ഡീടോക്സിഫിക്കേഷൻ’, ‘ബിയോണ്ട് സ്ക്രീൻസ്’ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

നിയമപരമായ ചട്ടക്കൂട്: 2025-26 ലെ സാമ്പത്തിക സർവേയിലെ ശുപാർശകൾ കൂടി പരിഗണിച്ചാണ് 2026-27 ബജറ്റിൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും അവരെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് സർക്കാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts