വിവാഹാലോചന നടത്താത്തതിന്റെപേരിൽ മകൻ 65കാരനായ പിതാവിനെ തലയ്ക്കടിച്ചു കൊന്നു

death murder

ബെംഗളൂരു: വിവാഹാലോചന നടത്താത്തതിന്റെപേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ (36) കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല. ഇതേസമയം, പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിന്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻദിവസങ്ങളിലും ഈ വിഷയത്തിൽ നിംഗരാജ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. സന്നനിഗപ്പയ്ക്ക് രണ്ട്…

Read More

ദന്തൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: ലക്ചറർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുബം

ബെംഗളൂരു: ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ യശസ്വിനിയുടെ ആത്മഹത്യയിൽ മകൾ നഷ്ടപ്പെട്ട മാതാപിതാക്കൾ രോഷം പ്രകടിപ്പിച്ചു. കോളേജ് ലക്ചറർറുടെയും കോളേജ് ഭരണകൂടത്തിന്റെയും പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അമ്മ ആരോപിച്ചു. മകളെ പീഡിപ്പിച്ച പ്രിൻസിപ്പലിനും അപമാനിച്ച ലക്ചറർക്കുമെതിരെ ഉടൻ നടപടിയെടുക്കണമെന്നും നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. യശസ്വിനിയുടെ മൃതദേഹം മോർച്ചറിക്ക് മുന്നിൽ വച്ചാണ് പ്രതിഷേധിച്ചത്.

Read More

തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. രാജീവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ശബരിമല താന്ത്രികാവകാശമുള്ള താഴമൺ കുടുംബാംഗമായ കണ്ഠര് രാജീവരെ വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണപ്പാളികൾ ഇളക്കിയെടുക്കുന്നത് ആചാരലംഘനമാണെന്ന് അറിയാമായിട്ടും തന്ത്രി അതിന് ഒത്താശചെയ്‌തെന്ന് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Read More

ബൈക്ക് തട്ടി; ഡെലിവറി ബോയ്ക്ക് നേരെ ഹെൽമെറ്റ് ആക്രമണം; യുവാവ് കുഴഞ്ഞു വീണു വീഡിയോ വൈറലാകുന്നു

ബെംഗളൂരു: തലസ്ഥാന നഗരത്തിലെ മഹാദേവപുര പ്രദേശത്ത് ഒരു റോഡ് സംഘർഷം നടന്നു. ഒരു ചെറിയ അപകടം ആണ് സംഭവത്തിന് കാരണം എന്നാൽ, അത് ഒരു ആക്രമണമായി മാറുകയായിരുന്നു. , ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജെപ്റ്റൂവിൽ ജോലി ചെയ്യുന്ന ഒരു ഡെലിവറി എക്സിക്യൂട്ടീവിനെ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, ഹെൽമെറ്റ് ധരിച്ച ഒരു ഡെലിവറി ബോയിയെ രണ്ടുപേർ ചേർന്ന് ക്രൂരമായി ആക്രമിക്കുന്നത് കാണാം. ഡെലിവറി ബോയ് റോഡിന്റെ ഒരു വശത്ത് നിന്ന് പ്രധാന റോഡിലേക്ക് ബൈക്കിൽ വരുമ്പോൾ,…

Read More

ഇനി ക്രമമായി പാർക്ക് ചെയാൻ പഠിച്ചോളു; മൊബൈൽ ആപ്ലിക്കേഷൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാനും കഴിയും; പണി വരുന്നത് 23 റോഡുകൾക്ക്

ബെംഗളൂരു: നഗരത്തിന്റെ മധ്യഭാഗത്തുള്ള റോഡരികിലെ പാർക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നഗരത്തിലുടനീളം പേ-ആൻഡ്-പാർക്ക് പദ്ധതി വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. സിബിഡിയിലെ 23 റോഡുകൾ ഇതിനകം ഈ പദ്ധതിക്ക് കീഴിൽ കൊണ്ടുവന്നിട്ടുള്ള ബെംഗളൂരു സെൻട്രൽ കോർപ്പറേഷൻ, അടുത്ത മൂന്ന് വർഷത്തേക്ക് ഈ റോഡുകളിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് സ്വകാര്യ ഓപ്പറേറ്റർമാരെ നിയമിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഈ പദ്ധതി ഏതൊക്കെ റോഡുകളിലാണ്? കൊമേഴ്‌സ്യൽ സ്ട്രീറ്റ്, കേംബ്രിഡ്ജ് റോഡ്, വുഡ് സ്ട്രീറ്റ്, കാസിൽ സ്ട്രീറ്റ്, മഗ്രത്ത് റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്,…

Read More

ഗൗരിലങ്കേഷ് വധക്കേസ് പ്രതി മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ഥി

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍, മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ആയുധങ്ങള്‍ കൈവശം വെച്ച കേസിലും പ്രതിയാണ്. ജല്‍ന മുനിസിപ്പാലിറ്റിയില്‍ 13-ാം വാര്‍ഡില്‍ നിന്നാണ് മത്സരം. ഹിന്ദു ജനജാഗ്രതി സമിതി അംഗമായിരിക്കെ, ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് 2018ലാണ് അറസ്റ്റിലായത്. യുഎപിഎ അടക്കം ചുമത്തിയിരുന്നു. 2024 സെപ്റ്റംബറില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കി. ആര്‍എസ്എസ് അടക്കമുള്ള തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ 5നാണ്…

Read More

ബെംഗളൂരുവിലെ സ്വവർഗ ദമ്പതികളിൽ ഒരാൾ ഗർഭിണിയാണോ? വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

ബെംഗളൂരു: ഓരോ സ്ത്രീക്കും അമ്മയാകാനുള്ള അവകാശമുണ്ട്. എന്നാൽ നിലവിലെ പ്രവണത അനുസരിച്ച്, സ്വവർഗ ബന്ധങ്ങൾ, അതായത് സ്വവർഗ പ്രണയം, സാമൂഹിക വ്യവസ്ഥയ്ക്കും ഇന്ത്യൻ സംസ്കാരത്തിനും എതിരാണ്. ഇന്നും അവർ സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായ പദവിക്കായി പോരാടുകയാണ്. അതിനിടെ, ബെംഗളൂരുവിൽ നടന്ന ഒരു വിചിത്ര സംഭവത്തെക്കുറിച്ചുള്ള പോസ്റ്റ് വൈറലായി. ബെംഗളൂരുവിലെ ഒരു ലെസ്ബിയൻ ദമ്പതികൾ ഗർഭിണിയാണെന്ന് പറയുന്ന ഒരു പോസ്റ്റ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് വ്യാപകമായ ചർച്ചയ്ക്കും കാരണമായിട്ടുണ്ട്. ഇപ്പോള്‍ ഇതുസംബന്ധിച്ച ഒരു ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിട്ടുള്ളത്. ഈ വാര്‍ത്ത ശരിയല്ലെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍…

Read More

‘എന്നെ കുടുക്കിയത്; ഒരു തെറ്റും ചെയ്തിട്ടില്ല’; തന്ത്രി കണ്ഠര് രാജീവരര്

ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവരര്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു. കേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം. വൈദ്യപരിശോധന പൂർത്തിയാക്കിയ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിന്റെയും പോറ്റിയുടെയും മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നീണ്ടതെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ…

Read More

ന​ഗരത്തിൽ വീണ്ടും ഒഴിപ്പിക്കൽ; യാതൊരു മുന്നറിയിപ്പും കൂടാതെ താനിസാന്ദ്രയിൽ വീടുകൾ ഇടിച്ചുനിരത്തി

ബെംഗളൂരു : യെലഹങ്കയ്ക്ക് പിന്നാലെ ബെംഗളൂരുവിൽ മറ്റൊരിടത്തുകൂടി കുടിയൊഴിപ്പിക്കൽ നടപടി. നോർത്ത് ബെംഗളൂരുവിലെ താനിസാന്ദ്രയിലുള്ള എസ്ആർകെ നഗറിലുള്ള വീടുകളാണ് ബെംഗളൂരു ഡിവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഇടിച്ചുനിരത്തിയത്. സർക്കാർഭൂമി കൈയേറി നിർമിച്ച 22 കെട്ടിടങ്ങളിലായി താമസിച്ചിരുന്ന 60-ല്പരം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. നോട്ടീസ്‌പോലും നൽകാതെയാണ് ഒഴിപ്പിച്ചതെന്ന് ഇവിടെ താമസിച്ചിരുന്നവർ പറഞ്ഞു. ബിഡിഎയുടെ സ്ഥലമായതിനാൽ നോട്ടീസ് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചു. ഒഴിപ്പിക്കപ്പെട്ടവർക്ക് ഹെഗ്‌ഡേ നഗറിലെ കമ്യൂണിറ്റി ഹാളിൽ താത്കാലികമായി താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ശൗചാലയം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബിഡിഎ അധികൃതർ അറിയിച്ചു. എന്നാൽ, പലരും ഒഴിപ്പിക്കപ്പെട്ട സ്ഥലത്തുനിന്നു…

Read More

നടൻ പുനീതിന്റെ ജീവിതം പഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ബെംഗളൂരു : നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങുന്നു. നാലരവർഷം മുൻപാണ് ഹൃദയാഘാതത്തെത്തുടർന്ന് പുനീതിന്റെ മരണം. അച്ഛനും കന്നഡ സിനിമയിലെ അതികായനുമായിരുന്ന രാജ്കുമാറിന്റെ ജീവിതം സ്കൂൾ പാഠപുസ്തകത്തിന്റെ ഭാഗമാണ്. ബാലതാരമായി സിനിമയിലെത്തി സൂപ്പർതാരമായി വളർന്ന പുനീതിന്റെ ജീവിതവും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന ആരാധകരുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. പുനീതിന്റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടിയാരംഭിച്ചെന്ന്‌ കർണാടക പാഠപുസ്തക സൊസൈറ്റി അധികൃതർ അറിയിച്ചു. ഏതുക്ലാസിലെ പുസ്തകത്തിലാണ് ഉൾപ്പെടുത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത അധ്യയനവർഷത്തിൽ ഇത് നടപ്പാക്കുമോയെന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അടുത്ത പരിഷ്കരണത്തിൽ ഉൾപ്പെടുത്തുമെന്ന് പാഠപുസ്തക…

Read More
Click Here to Follow Us