ഗൗരിലങ്കേഷ് വധക്കേസ് പ്രതി മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ഥി

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍, മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ആയുധങ്ങള്‍ കൈവശം വെച്ച കേസിലും പ്രതിയാണ്.

ജല്‍ന മുനിസിപ്പാലിറ്റിയില്‍ 13-ാം വാര്‍ഡില്‍ നിന്നാണ് മത്സരം. ഹിന്ദു ജനജാഗ്രതി സമിതി അംഗമായിരിക്കെ, ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് 2018ലാണ് അറസ്റ്റിലായത്. യുഎപിഎ അടക്കം ചുമത്തിയിരുന്നു. 2024 സെപ്റ്റംബറില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കി.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ആര്‍എസ്എസ് അടക്കമുള്ള തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ 5നാണ് ബെംഗളൂരുവിലെ വസതിക്കു പുറത്ത് വെടിയേറ്റു മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts