നടൻ പുനീതിന്റെ ജീവിതം പഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ബെംഗളൂരു : നടൻ പുനീത് രാജ്കുമാറിന്റെ ജീവിതം കർണാടകയിലെ സ്കൂൾ പഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങുന്നു.

നാലരവർഷം മുൻപാണ് ഹൃദയാഘാതത്തെത്തുടർന്ന് പുനീതിന്റെ മരണം. അച്ഛനും കന്നഡ സിനിമയിലെ അതികായനുമായിരുന്ന രാജ്കുമാറിന്റെ ജീവിതം സ്കൂൾ പാഠപുസ്തകത്തിന്റെ ഭാഗമാണ്.

ബാലതാരമായി സിനിമയിലെത്തി സൂപ്പർതാരമായി വളർന്ന പുനീതിന്റെ ജീവിതവും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന ആരാധകരുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

പുനീതിന്റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടിയാരംഭിച്ചെന്ന്‌ കർണാടക പാഠപുസ്തക സൊസൈറ്റി അധികൃതർ അറിയിച്ചു.

ഏതുക്ലാസിലെ പുസ്തകത്തിലാണ് ഉൾപ്പെടുത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത അധ്യയനവർഷത്തിൽ ഇത് നടപ്പാക്കുമോയെന്നും വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ, അടുത്ത പരിഷ്കരണത്തിൽ ഉൾപ്പെടുത്തുമെന്ന് പാഠപുസ്തക സൊസൈറ്റി എംഡി അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts