ഡംബൽകൊണ്ട് തലയ്ക്കടിച്ച് 4 മാസം ഗർഭിണിയായ പൊലീസ് കമാൻഡോയെ ഭർത്താവ് കൊന്നു; വെളിപ്പെടുത്തലുമായി സഹോദരൻ

ഡൽഹി: ഡൽഹി പൊലീസിൽ കമാൻഡോ ആയ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാജൽ ചൗധരിയെ (27) ആണ് ഭർത്താവായ അങ്കുർ ഡംബൽ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.

കാജൽ നാലു മാസം ഗർഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കാണ് അങ്കുർ. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കാജലിനു മർദനമേറ്റത്. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം. അങ്കുറിന്റെ ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി കാജലിന്റെ ബന്ധുക്കൾ ആരോപിച്ചു.

മർദനം നടന്ന ദിവസം കാജൽ തന്നെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കോൺസ്റ്റബിളായ സഹോദരൻ നിഖിൽ മാധ്യമങ്ങളോടു പറഞ്ഞു. ‘കഴിഞ്ഞ 22ന് രാത്രി പത്ത് മണിയോടെ സഹോദരിയുടെ ഭാർത്താവായ അങ്കുർ എന്നെ ഫോണിൽ വിളിച്ച് കാജൽ തർക്കിക്കുകയാണെന്ന് പറഞ്ഞു. പിന്നാലെ അങ്കുറിന്റെ കൈവശമായിരുന്ന ഫോൺ വാങ്ങിയ കാജൽ, എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

കാജലിന്റെ ചില പരാമർശങ്ങൾ അങ്കുറിനെ ചൊടിപ്പിച്ചു. ഫോൺ പിടിച്ചുവാങ്ങിയ അങ്കുർ, തെളിവിനായി തന്റെ സംഭാഷണം റെക്കോർഡ് ചെയ്തോളാൻ ആവശ്യപ്പെടുകയും കാജലിനെ കൊലപ്പെടുത്താൻ പോകുകയാണെന്ന് പറയുകയും ചെയ്തു.

ഫോൺ കട്ടാകുന്നതിന് മുൻപ് കാജലിന്റെ അലർച്ച ഞാൻ കേട്ടു. കുറച്ചു സമയത്തിനു ശേഷം അങ്കുർ വീണ്ടും വിളിച്ച് കാജലിനെ കൊലപ്പെടുത്തിയെന്നും ആശുപത്രിയിലേക്ക് വരാനും ആവശ്യപ്പെട്ടു. അയാൾ എന്റെ സഹോദരിയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസിനെയും കൂട്ടി ആശുപത്രിയിൽ എത്തിയപ്പോൾ അങ്കുറും കുടുംബാംഗങ്ങളും അവിടെയുണ്ടായിരുന്നു.’ – നിഖിൽ പറഞ്ഞു.

  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു

അറസ്റ്റ് ചെയ്ത അങ്കുറിനെ റിമാൻഡ് ചെയ്തു. കാജൽ ചൗധരി 2022ലാണ് ഡൽഹി പൊലീസിൽ ചേർന്നത്. 2023ലാണ് വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഒന്നര വയസ്സുള്ള മകനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts