പുതുവര്‍ഷത്തെ ആഘോഷമായി വരവേറ്റ് നഗരം

ബെംഗളുരു സുരക്ഷാവേലി ക്കെട്ടുകള്‍ക്കുള്ളിലും ആര്‍പ്പു വിളികളുമായി ബെംഗളൂരു പു തുവര്‍ഷത്തെ വരവേറ്റു. 2025ന് വിടനല്‍കി 2026നെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് നഗരത്തില്‍ ഒത്തുകൂടിയത്.

പ്രധാന ആഘോഷങ്ങള്‍ നടന്ന ബ്രിഗേഡ് റോഡ്, എംജി റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗര്‍ എന്നിവിടങ്ങളില്‍ കനത്ത പൊലീസ് വലയത്തിലാണ് ആഘോഷച്ചടങ്ങുകള്‍ പൂര്‍ത്തിയായത്.

സ്റ്റാര്‍ ഹോട്ടലുകളിലും ബാറുകളിലും പബ്ബുകളിലും ഡി.ജെ പാര്‍ട്ടികള്‍ അരങ്ങ് തകര്‍ത്തപ്പോള്‍ പുറത്ത് റോഡില്‍ ആട്ടവും പാട്ടുമായാണ് യുവാക്കളും യുവതികളും പുതുവര്‍ഷത്തെ വരവേറ്റത്.

  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി

ആഘോഷങ്ങള്‍ പരിധിവിടാതിരിക്കാന്‍ കര്‍ശന സുരക്ഷ മാര്‍ഗങ്ങളുമായി പൊലീസും നിലയുറപ്പിച്ചിരുന്നു. വാഹന അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മേല്‍പാലങ്ങളില്‍ രാത്രി എട്ടിന് ശേഷം ഗതാഗതം തടഞ്ഞു.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ മൊബൈല്‍ പട്രോളിങ് സംഘങ്ങളും സജീ വമായിരുന്നു.

ആഘോഷത്തിനെത്തി മടങ്ങുന്നവര്‍ക്കായി ബിഎംടിസിയും നമ്മ മെട്രോയും രാത്രി 3 അധിക സര്‍വീസുകള്‍ നടത്തിയത് ഏറെ പേര്‍ക്ക് ആശ്വാസമായി. പുതുവര്‍ഷത്തെ വരവേറ്റ് പള്ളികളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരു കൊള്ളക്കാരുടെ' നഗരമോ? ഓട്ടോ ചാർജ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; യുവതിയുടെ വീഡിയോ വൈറൽ"
[masterslider id="10"]

Related posts

Click Here to Follow Us