കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്ക് ശിക്ഷ വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി.ശരത്ത് എന്നിവരെ 20 വർഷം കഠിന തടവ് ആണ് ശിക്ഷിച്ചത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ (ഐപിസി 366), ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), കൂട്ടബലാത്സംഗം ( ഐപിസി 376 ഡി) എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ…
Read MoreYear: 2025
ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്
ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജഡ്ജ് ഹണി എം വർഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു.
Read Moreപശുക്കളെ മോഷ്ടിച്ച് അറുക്കുന്ന മൂന്ന് അതിഥിതൊഴിലാളികൾ അറസ്റ്റിൽ
ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ ഹെരൂരിൽ കാപ്പിത്തോട്ടത്തിൽ നിന്ന് പശുക്കളെ മോഷ്ടിക്കുകയും ഇവയെ അറക്കുകയുംചെയ്ത മൂന്ന് അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ. അസമിൽ നിന്നുള്ള അൻസാർ, മുജീദ്, മൂസാമിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് പശുഇറച്ചി പിടിച്ചെടുത്തിട്ടുണ്ട്.
Read Moreബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി: ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു : യുവാവിനെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. ശനിയാഴ്ച രാത്രിയിലാണ് വിജയനഗറിൽ യുവാവിനെ തട്ടികൊണ്ടുപോയത്. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ വിജയനഗർ നാലാം സ്റ്റേജിലെ താമസക്കാരനായ ലോകേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മൈസൂരിലെ മെറ്റഗള്ളി, ശ്രീരംഗപട്ടണ താലൂക്കിലെ പാലഹള്ളി, നഞ്ചൻകോട് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരെയാണ് അറസ്റ്റ് ചെയ്തത്്. ശനിയാഴ്ച രാത്രി 8.30 ഓടെ വിജയനഗർ മൂന്നാം സ്റ്റേജിലുള്ള ഹെറിറ്റേജ് ക്ലബിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലോകേഷിനെ ടാറ്റാ സുമോ വാഹനത്തിലെത്തിയ അഞ്ച് പേർ ബലമായി വാഹനത്തിലേക്ക് വലിച്ചിഴച്ച് തട്ടികൊണ്ട് പോകുകയായിരുന്നു.…
Read Moreജയിലിൽ തടവുകാരുടെ അഭ്യാസം കൂടുന്നു; കംപ്യൂട്ടർ, ചില്ലുവാതിൽ അടക്കം നശിപ്പിച്ചു
ബെംഗളൂരു : കാർവാർ ജില്ലാ ജയിലിൽ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ടിവി, ചില്ലുവാതിൽ തുടങ്ങിയവ തകർക്കുകയുംചെയ്തു. കഴിഞ്ഞിടയ്ക്ക് മംഗളൂരുവിലെ ജയിലിൽനിന്ന് ഇവിടേക്ക് മാറ്റിയ അഞ്ചുപേർ ഉൾപ്പെടെയുള്ള ഒരുസംഘം തടവുകാരാണ് ആക്രമിച്ചത്. ടിവി, കംപ്യൂട്ടർ, ചില്ലുവാതിൽ തുടങ്ങിയവയാണ് നശിപ്പിച്ചത്. മുഹമ്മദ് നൗഷാദ്, അബ്ദുൾ റൗഫ്, അബ്ദുൾ കബീർ, ജലാൽ, എം.ഡി. നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവർക്ക് എതിരേ കേസെടുത്തു.
Read Moreവനംവകുപ്പ് രക്ഷിച്ച നാല് കടുവക്കുഞ്ഞുങ്ങളും ചത്തു
ബെംഗളൂരു : നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തിയിലുള്ള ഹുൻസൂർ ഗ്രാമത്തിൽനിന്ന് പിടിയിലായ കടുവക്കുഞ്ഞുങ്ങൾ വൈറസ് ബാധമൂലം ചത്തു. അഞ്ച് മാസം പ്രായമുള്ള നാല് കടുവക്കുട്ടികളെയാണ് കഴിഞ്ഞമാസം 27-ന് വനം വകുപ്പ് പിടികൂടിയത്. തുടർന്ന് മൈസുരുവിലെ കൂർഗള്ളി മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രത്തിൽ സംരക്ഷിച്ച് വരുകയായിരുന്നു. ഫെലൈൻ പാൻ ലൂക്കോപീനിയ വൈറസ് മൂലമാണ് കുഞ്ഞുങ്ങൾ ചത്തതെന്ന് വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് നാല് കടുവക്കുട്ടികളും ചത്തത്. കാട്ടിൽ അമ്മയിൽനിന്ന് വേർപിരിഞ്ഞ് മൂന്ന് ദിവസത്തിനിടെ കടുവക്കുട്ടികൾക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. തള്ളക്കടുവ കൂട്ടിലായി നാല്…
Read Moreനടിയെ ആക്രമിച്ച കേസ്; അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി; പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ശിക്ഷയിൽ ഇളവ് തേടി പ്രതികൾ, വിധി 3.30ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു. ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്നാണ് പറയാൻ ഉള്ളതെന്നായിരുന്നു കോടതി പ്രതികളോട് ഓരോരുത്തരോടുമായി ആരാഞ്ഞത്. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പൾസർ സുനി പറഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കൾ…
Read Moreസ്‌കൂൾ ബസ് തടഞ്ഞു ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു : മണ്ഡ്യയിലെ കെആർ പേട്ട് താലൂക്കിൽ സ്‌കൂൾ ബസ് തടഞ്ഞു ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയതു. കെആർ പേട്ട് താലൂക്കിലെ കിക്കേരിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിൽ ഗിരീഷ് (20), കിരൺ (20) എന്നിവരെ കിക്കേരി പോലീസ് അറസ്റ്റുചെയ്തു. വിദ്യാർഥികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ, കഞ്ചാവ് ലഹരിയിലായ പ്രതികൾ സ്കൂൾ ബസ് തടഞ്ഞു. ബസ് ബസവനഹള്ളി -വഡ്ഡരഹള്ളി റോഡിൽ വഴിമധ്യേയാണ് ബസ് തടഞ്ഞുനിർത്തിയത്. തുടർന്ന് ഡ്രൈവറെയും വിദ്യാർഥിനിയെയും ശല്യപ്പെടുത്തി. നാട്ടുകാർ എത്തിയതോടെ ഇരുവരും സ്ഥലംവിട്ടു. സ്‌കൂൾ…
Read Moreരാജ്യത്തെ തെരഞ്ഞെടുപ്പ് വിദേശികള്‍ക്ക് ഉള്ളതല്ല; ‘ആദ്യം വോട്ട് ചോരി നടത്തിയത് നെഹ്റു,’; അമിത് ഷാ
ഡൽഹി: വോട്ട് ചോരിയെച്ചൊല്ലി ലോക്സഭയിൽ രാഹുൽ ഗാന്ധിയും അമിത് ഷായും തമ്മിൽ കനത്ത വാക്‌പോര്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് കാലത്താണ് രാജ്യത്ത് ആദ്യത്തെ എസ്ഐആര്‍ നടന്നതെന്നും അമിത് ഷാ പറഞ്ഞു. മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് സർക്കാർ പൂര്‍ണ്ണ പരിരക്ഷ നല്‍കി എന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോരാണ് നടന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണങ്ങളെ കടന്നാക്രമിക്കുകയാണ് അമിത് ഷാ ചെയ്തത്. വോട്ടര്‍ പട്ടികയിലെ പുതുക്കലുകള്‍ സുതാര്യമായ തെരഞ്ഞെടുപ്പിന് അനിവാര്യമെന്ന് അമിത്ഷാ…
Read Moreഡ്രൈവറില്ലാ തീവണ്ടിയുടെ ആദ്യരൂപം; പിങ്ക് ലൈനിലേക്കുള്ള മെട്രോവണ്ടി പുറത്തിറക്കി
ബെംഗളൂരു : നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട പിങ്ക് ലൈനിലേക്കുള്ള ഡ്രൈവറില്ലാ തീവണ്ടി പുറത്തിറക്കി. പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത്മൂവേഴ്‌സ് ലിമിറ്റഡ്(ബെമൽ) നിർമിച്ച തീവണ്ടിയുടെ ആദ്യരൂപം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) എംഡി ജെ.രവിശങ്കാറാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ബെമൽ ചെയർമാനും എംഡിയുമായ ശാന്തനു റോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സൗകര്യങ്ങളുള്ള കോച്ചുകളോട് കൂടിയ തീവണ്ടി ബെമൽ റെയിൽ കോംപ്ലെക്സിൽ പരീക്ഷയോട്ടവും നടത്തി. ആറ് കോച്ചുകളുള്ള തീവണ്ടിയാണ് പുറത്തിറക്കിയത്. പുതിയ തീവണ്ടി അടുത്ത ആഴ്ച കൊത്തനൂർ ഡിപ്പോയിലേക്ക്…
Read More