ബെംഗളൂരു: മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന ചല്ലഘട്ട രാമോഹളളി റോഡ് റെയില്‍വേ ഗേറ്റിലെ അടിപ്പാത നിര്‍മ്മാണം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ), റെയില്‍പാളത്തിന് കോണ്‍ക്രീറ്റ് ബോക്‌സ് സ്ഥാപിച്ചു. ബോക്‌സ് പുഷിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ബോക്‌സുകള്‍ ചുരുങ്ങിയ സമയത്തിനുളളില്‍ സ്ഥാപിച്ചത്. രാമോഹളളി, ദൊഡ്ഡആല്‍മരം, നാടപ്രഭു കെംപഗൗഡ ലേഔട്ട് എന്നിവിടങ്ങളിലേക്ക് ഉളള പ്രധാന പാതയില്‍ റെയില്‍വേ ഗേറ്റിന് പകരമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. അടിപ്പാതയെ ബന്ധിപ്പിച്ചിട്ടുളള റോഡിന്റെ നിര്‍മാണം 3 മാസത്തിനുളളില്‍ പൂര്‍ത്തിയാകും. മൈസൂരു റോഡിനെയും മാഗഡി റോഡിനെയും ബന്ധിപ്പിക്കുന്ന രാമോഹളളി റോഡ്…
Read MoreYear: 2025
വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് നിലവിൽ വന്നു; നിശ്ചിത സമയത്തിൽ കൂടുതൽ സമയം തുടർന്നാലാണ് പണമടക്കണം
ബെംഗളൂരു : കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. നിശ്ചിത സമയത്തിൽ കൂടുതൽ സമയം വിമാനപരിസരത്ത് വാഹനം തുടർന്നാലാണ് പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നത്. ടെർമിനൽ രണ്ടിൽ വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ടെർമിനൽ ഒന്നിൽ ശനിയാഴ്ച മുതലായിരിക്കും പാർക്കിങ് ഫീസ് ഈടാക്കും.എട്ടിന് നിലവിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. സ്വകാര്യ കാറുകൾക്ക് എട്ട് മിനിറ്റ് വരെ സൗജന്യമാണ്. എട്ട് മിനിറ്റിൽ കൂടിയാൽ 13 മിനിറ്റ് വരെ 150 രൂപയും 13…
Read Moreലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാർഥിനി പരാതി; അധ്യാപകൻ ജീവനൊടുക്കി
ബെംഗളൂരു : ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാർഥിനി പരാതിനൽകിയതിനെ തുടർന്ന് അധ്യാപകൻ ജീവനൊടുക്കി. തുമകൂരു ജില്ലയിലെ ചിന്നനഹള്ളി സർക്കാർ സ്കൂളിലെ അധ്യാപകൻ ദേവരാജുവാണ് (56) ജീവനൊടുക്കിയത്. ദേവരാജു പഠിപ്പിച്ചിരുന്ന സ്കൂളിലെ വിദ്യാർഥിനികളിൽ ഒരാളാണ് അദ്ദേഹത്തിനുനേരേ പരാതിപ്പെട്ടത്. വിദ്യാർഥിനി വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് ഇവർ പോലീസിൽ പരാതിനൽകിയിരുന്നു. കഴിഞ്ഞദിവസം വീടിന് സമീപമുള്ള മരത്തിൽ ദേവരാജുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
Read Moreതെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: താൻ പറഞ്ഞുവെന്ന് ആരോപിച്ച് കെട്ടിച്ചമച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടൊപ്പം ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ വെച്ചുകൊണ്ട് ‘തൽസമയം മീഡിയ’ എന്ന ഓൺലൈൻ മാധ്യമം കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നത്. ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയിരിക്കുന്നത്. തന്‍റെ…
Read Moreമദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത യുവാവ് അറസ്റ്റിൽ
ബെംഗളൂരു : മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പംനിന്ന് സെൽഫി വീഡിയോയെടുത്ത യുവാവ് അറസ്റ്റിൽ. ഹാസൻ ജില്ലയിലെ ദൊഡ്ഡകനാഗലു ഗ്രാമത്തിൽ ഉല്ലാസ് (21) എന്നയാളാണ് സുഹൃത്ത് കീർത്തിയെ കൊലപ്പെടുത്തിയത്. ഉല്ലാസും കീർത്തിയും മറ്റ് സുഹൃത്തുകളും ഒന്നിച്ചാണ് മദ്യപിച്ചത്. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമാകുകയും ഉല്ലാസ് കല്ലുകൊണ്ട് കീർത്തിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. കീർത്തി സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് പറഞ്ഞ് മൃതദേഹത്തിനൊപ്പംനിന്ന് സെൽഫി വീഡിയോ ചിത്രീകരിച്ചു. ഇത് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreലോകത്തിലെ ഏറ്റവും മികച്ച നഗരം ബെംഗളൂരു;, പക്ഷേ ഉള്ളത് ഒരു പോരായ്മ മാത്രമെന്ന് ജാപ്പനീസ് വ്യവസായി
ബെംഗളൂരു: ഒരു ജാപ്പനീസ് ബിസിനസുകാരൻ ബെംഗളൂരുവിനെ പ്രശംസിച്ചു. ബിയോണ്ട് നെക്സ്റ്റ് വെഞ്ച്വേഴ്‌സിന്റെ സിഇഒയും സഹസ്ഥാപകനുമായ ജാപ്പനീസ് ബിസിനസുകാരൻ സുയോഷി ഇറ്റോ പങ്കിട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നഗരത്തിലെ ഗതാഗതത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ലിങ്ക്ഡ്ഇനിൽ പങ്കിട്ട ഈ പോസ്റ്റ് എല്ലാത്തിലും ബെംഗളൂരു മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിൽ മാത്രമാണ് തനിക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പോസ്റ്റ് നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ പോസ്റ്റിൽ, ജപ്പാന്റെ അന്തരീക്ഷത്തെ ബെംഗളൂരുവിന്റെ അന്തരീക്ഷവുമായി അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച…
Read Moreകോൺഗ്രസ് യോഗം ബഹിഷ്കരിച്ച് തരൂർ
കോൺഗ്രസിന് വീണ്ടും പണി കൊടുത്ത് ശശി തരൂർ. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വിളിച്ചു ചേർത്ത കോൺഗ്രസ് എം പി മാരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരം എംപി. പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സോണിയ ഗാന്ധി ഈ മാസം ഒന്നിന് വിളിച്ചു ചേർത്ത മീറ്റിംഗും തരൂർ ബഹിഷ്കരി ച്ചിരുന്നു. തനിക്ക് യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് പാർട്ടി നേതൃത്വത്തെ മുൻകൂട്ടി തരൂർ അറിയിച്ചിരുന്നതായി എ എൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഛണ്ഡിഗഡിൽ നിന്നുള്ള കോൺഗ്രസ് എം പി മനീഷ് തിവാരിയും യോഗത്തിൽ പങ്കെടുക്കുന്നില്ല. നിലവിൽ കോൺഗ്രസിന്…
Read Moreമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലിനാണ് കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. കേസ് ആറ് ആഴ്ച കഴിഞ്ഞ് ജനുവരി 27ന് വീണ്ടും പരിഗണിക്കും. മുനമ്പം ഭൂമി തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഹൈക്കോടതിക്ക് വിധി പറയാന്‍ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തര്‍ക്കത്തില്‍ കമ്മീഷനെ…
Read Moreപാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ്
കൊച്ചി: പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയത്. 2017ല്‍ ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതിന് പിന്നാലെ പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നു. യുഎഇ കരാമയില്‍ തുടങ്ങിയ ഭക്ഷണശാലയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു അന്ന് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടത്.…
Read Moreരജനീകാന്തിന് ഇന്ന് 75-ാം പിറന്നാൾ; ഒന്നരയടി ഉയരവും മൂന്ന് കിലോ ഭാരവുമുള്ള ഐസ്‌ക്രീം കേക്ക് മുറിച്ച് ആരാധകൻ
ചെന്നൈ : സൂപ്പർ സ്റ്റാർ രജനീകാന്തിന് വെള്ളിയാഴ്ച എഴുപത്തിയഞ്ചാം ജന്മദിനം. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ ഒരുങ്ങി. ജന്മദിനത്തിൽ രജനീകാന്ത് ചെന്നൈയിൽ ഉണ്ടാവുന്നത് അപൂർവമാണ്. എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ സാന്നിധ്യം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. പലയിടങ്ങളിലും വ്യാഴാഴ്ചതന്നെ ആഘോഷം തുടങ്ങി. മധുരയിലെ തിരുമംഗലത്ത് രജനീകാന്തിനായി ക്ഷേത്രം നിർമിച്ചിട്ടുള്ള കാർത്തിക് താരത്തിന്റെ രൂപമാതൃകയിൽ ഒന്നരയടി ഉയരവും മൂന്ന് കിലോ ഭാരവുമുള്ള ഐസ്‌ക്രീം കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു. രജനീകാന്തിന്റെ വിഗ്രഹത്തിൽ കിരീടമണിയിക്കുകയും പാലും ചന്ദനവും കൊണ്ട് അഭിഷേകവും നടത്തി. ജന്മദിനാശംസകൾ നേർന്ന് 75 ഭാഷകളിൽ പോസ്റ്റർ പതിപ്പിച്ചു.…
Read More