മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പംനിന്ന് സെൽഫി വീഡിയോയെടുത്ത യുവാവ് അറസ്റ്റിൽ.

ഹാസൻ ജില്ലയിലെ ദൊഡ്ഡകനാഗലു ഗ്രാമത്തിൽ ഉല്ലാസ് (21) എന്നയാളാണ് സുഹൃത്ത് കീർത്തിയെ കൊലപ്പെടുത്തിയത്. ഉല്ലാസും കീർത്തിയും മറ്റ് സുഹൃത്തുകളും ഒന്നിച്ചാണ്‌ മദ്യപിച്ചത്.

ഇതിനിടെ ഇരുവരും തമ്മിൽ തർക്കമാകുകയും ഉല്ലാസ് കല്ലുകൊണ്ട് കീർത്തിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. കീർത്തി സംഭവസ്ഥലത്തുതന്നെ മരിച്ചു.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

തുടർന്ന് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് പറഞ്ഞ് മൃതദേഹത്തിനൊപ്പംനിന്ന് സെൽഫി വീഡിയോ ചിത്രീകരിച്ചു. ഇത് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts